ഫാ ഡോ ജോൺ പുതുവയുടെ പുസ്തകം പ്രകാശന ചടങ്ങിൽ നിന്ന് 
Australia

ഡോ. ജോൺ പുതുവയുടെ ‘പോപ്പ് ലിയോ XIV ’പുസ്തകം പ്രകാശനം ചെയ്തു

പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇൻറർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം.

Elizabath Joseph

ഓസ്ട്രേലിയ /വത്തിക്കാൻ : റവ. ഡോ. ജോൺ പുതുവ രചിച്ച ‘പോപ്പ് ലിയോ XIV ’ എന്ന ഇംഗ്ലീഷ് പുസ്തകത്തിൻറെ പ്രകാശനം വത്തിക്കാനിൽ നടന്നു . വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ. റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി ( Prefect of the Dicastery for Promoting Integral Human Development ) കാർഡിനൽ മൈക്കിൾ ചേർണി എസ് ജെയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇൻറർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്നുള്ള കർദിനാൾമാർ., ബിഷപ്മാർ , വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. വലിയൊരു ചടങ്ങിൽ വെച്ച് ലിയോ മാര്പാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കയ്യിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, ക്യാരാ ലൂച്ചേ , സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്. എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയായ ഡോ . പുതുവ ഓസ്ട്രേലിയയിലെ ഡാർവിൻ സെൻറ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുകയാണ്.

SCROLL FOR NEXT