ന്യൂസിലൻഡ് വിടുന്നവരുടെ എണ്ണത്തില‍് വർധനവ് matrix/ Unsplash
Australia

ന്യൂസിലൻഡ് വിടുന്ന പൗരന്മാരുടെ എണ്ണം റെക്കോർഡിലേക്ക്

2025 സെപ്റ്റംബർ വരെയുള്ള 12 മാസത്തിനുള്ളിൽ ഏകദേശം 73,000 പേർ രാജ്യം വിട്ടു.

Elizabath Joseph

ന്യൂസിലന്‍ഡ് വിട്ട് പുതിയ രാജ്യത്തേയ്ക്ക് ചേക്കേറുന്ന പൗരന്മാരുടെ എണ്ണത്തില്ഡ വലിയ വര്‍ധനവെന്ന് കണക്കുകൾ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ന്യൂസിലൻഡ് പൗരന്മാരുടെ കുടിയേറ്റം 8 ശതമാനം വർധിച്ചു, 2025 സെപ്റ്റംബർ വരെയുള്ള 12 മാസത്തിനുള്ളിൽ ഏകദേശം 73,000 പേർ രാജ്യം വിട്ടു.

രാജ്യം വിടുന്നവരിൽ ഏകദേശം 40 ശതമാനവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്, ഇത് ന്യൂസിലൻഡിന്റെ ഭാവിയിലെ തൊഴിൽ ശക്തിയെ ഇല്ലാതാക്കുന്ന ഒരു "ബ്രെയിൻ ഡ്രെയിൻ" ഉണ്ടാകുമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. എന്നിരുന്നാലും, ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ന്യൂസിലൻഡ് സാമ്പത്തിക വിദഗ്ധൻ വാദിക്കുന്നു, ആഗോള തൊഴിൽ ശക്തി പ്രവാഹം വിദഗ്ധ കുടിയേറ്റക്കാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നത് തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റാറ്റിസ്റ്റിക്സ് ന്യൂസിലാൻഡ് പ്രകാരം, ഏറ്റവും പുതിയ റിപ്പോർട്ടിംഗ് കാലയളവിൽ ന്യൂസിലാൻഡ് വിട്ടവരുടെ ശരാശരി പ്രായം 29 വയസ്സായിരുന്നു. 2025 മാർച്ച് വരെയുള്ള വർഷത്തിൽ, ന്യൂസിലാൻഡ് പൗരന്മാരായ കുടിയേറ്റക്കാരിൽ ഏകദേശം 60 ശതമാനവും ഓസ്‌ട്രേലിയയിലേക്കായിരുന്നു. ന്യൂസിലാൻഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ആശാ സന്ദരം ‘ബ്രെയിൻ ഡ്രെയിൻ’ എന്ന ആശങ്ക അതിപ്രസരിക്കേണ്ടതില്ലെന്നും, കഴിവുള്ള ആളുകളുടെ ആഗോള സഞ്ചാരം രാജ്യത്തിന് പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും കൊണ്ടുവരാൻ സഹായിക്കും എന്നുമാണ് അഭിപ്രായപ്പെട്ടത്.

എന്നാൽ, വേതന-ജീവിതച്ചെലവ് വ്യത്യാസം കുറയ്ക്കുന്നതും കൂടുതൽ നവീകരണ മേഖലയിലേക്ക് നിക്ഷേപം വളർത്തുന്നതും രാജ്യം വിട്ടുപോകുന്ന യുവാക്കളെ തിരിച്ചെത്തിക്കാൻ നിർണായകമാണെന്ന് വിദഗ്ധർ പറയുന്നു.

SCROLL FOR NEXT