ഓസ്ട്രേലിയ ബ്ലഡ് മൂൺ എന്ന ആകാശപ്രതിഭാസത്തിന് അടുത്ത ആഴ്ച സാക്ഷ്യം വഹിക്കും.  Victor Kallenbach/ Unsplash
Australia

ആകാശത്തിലെ കൗതുകക്കാഴ്ച, ബ്ലഡ് മൂൺ ഓസ്ട്രേലിയയിൽ ദൃശ്യമാകും

ചന്ദ്രഗ്രഹണങ്ങളെ അപേക്ഷിച്ച് ബ്ലഡ് മൂൺ സംഭവിക്കുന്നത് ചുരുക്കമാണ്.

Elizabath Joseph

കൗതുകം നിറയ്ക്കുന്ന ആകാശക്കാഴ്ചയ്ക്ക് ഓസ്ട്രേലിയക്കാരെ, ഒരുങ്ങിക്കോളൂ. കടുംചുവപ്പായി കാണപ്പെടുന്ന ചന്ദ്രന്‍റെ അത്ഭുതക്കാഴ്ച അടുത്ത ആഴ്ച ഓസ്ട്രേലിയയിൽ ദൃശ്യമാകും. എങ്ങനെ കാണാം എന്നല്ലേ ആലോചിക്കുന്നത്? ഇതാ വിശദമായി വായിക്കാം.

സെപ്റ്റംബർ 8 തിങ്കളാഴ്ചയാണ് ബ്ലഡ് മൂൺ എന്ന ആകാശപ്രതിഭാസം ദൃശ്യമാകുന്നത്. ചന്ദ്രഗ്രഹണം എന്നത് ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ സംഭവിക്കുന്നന്നതാണ്. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചന്ദ്രൻ മങ്ങിയോ ചുവപ്പ് നിറത്തിലോ കാണപ്പെടുകയും ചെയ്യുമ്പോളാഴാണ് ബ്ലഡ് മൂൺ എന്ന പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണങ്ങളെ അപേക്ഷിച്ച് ബ്ലഡ് മൂൺ സംഭവിക്കുന്നത് ചുരുക്കമാണ്.

ഇതിനു മുന്‍പ് മാർച്ച് 14 നാണ് ഓസ്ട്രേലിയയിൽ ബ്ലഡ് മൂണ്‍ നടന്നത്. എന്നാൽ കിഴക്കൻ തീരത്ത് നിന്ന് ഇവളരെ കുറച്ച് സമയത്തേക്ക് മാത്രമേ ദൃശ്യമായുള്ളൂ എന്നതിനാൽ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് ഇത് കാണുവാൻ സാധിച്ചിരുന്നില്ല. അതിനുമുമ്പ്, അവസാന ബ്ലഡ് മൂൺ 2022 നവംബറിലായിരുന്നു.

ഓസ്ട്രേലിയയിൽ ബ്ലഡ് മൂൺ കാണാം

സെപ്റ്റംബർ 8 തിങ്കളാഴ്ച അതിരാവിലെ രാജ്യത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ ബ്ലഡ് മൂൺ ദൃശ്യമാകും. സമയമേഖല അനുസരിച്ച് സമയത്തിൽ വ്യത്യാസം വരും.

സിഡ്നി - പുലർച്ചെ 3.30

മെൽബൺ - പുലർച്ചെ 3.30

ബ്രിസ്ബേൻ - പുലർച്ചെ 3.30

കാൻബെറ - പുലർച്ചെ 3.30

ഹൊബാർട്ട് - പുലർച്ചെ 3.30

അഡ്ലെയ്ഡ് - പുലർച്ചെ 3.00

ഡാർവിൻ - പുലർച്ചെ 3.00

പെർത്ത് - പുലർച്ചെ 1.30

അതേസമയം, പരമാവധി ഗ്രഹണം ഈ പ്രത്യക്ഷമായി 45 മിനിറ്റിന് ശേഷമാണ് സംഭവിക്കുന്നത്.

സിഡ്നി – രാവിലെ 4.11

മെൽബൺ – രാവിലെ 4.11

ബ്രിസ്ബേൻ – രാവിലെ 4.11

കാൻബെറ – രാവിലെ 4.11

ഹൊബാർട്ട് – രാവിലെ 4.11

അഡ്ലെയ്ഡ് – രാവിലെ 3.41

ഡാർവിൻ – രാവിലെ 3.41

പെർത്ത് – രാവിലെ 2.11

SCROLL FOR NEXT