സംഭവ സ്ഥലം പോലീസ് പരിശോധിക്കുന്നു  (9News)
Queensland

ഹെർവി ബേയിൽ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചു, ഒരാൾക്കെതിരെ കുറ്റം ചുമത്തി

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ 3 വരെ പ്രദേശത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടവരോ സിസിടിവി ഉള്ളവരോ തങ്ങളെ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിക്കുന്നു.

Safvana Jouhar

ക്വീൻസ്‌ലാന്റിലെ ഹെർവി ബേയിലുള്ള ഒരു വീട്ടിൽ നടന്ന ആക്രമണത്തിൽ 40 വയസ്സുള്ള ഒരാൾ മരിച്ചു. ടോർക്വേ ടെറസിലെ ഒരു വീട്ടിൽ ഉണ്ടായ വഴക്കിനിടെ പരിക്കേറ്റയാളെ ചികിത്സിച്ചെങ്കിലും ആംബുലൻസിൽ വച്ച് മരിച്ചു. സംഭവത്തിൽ 57 കാരന് എതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ 3 വരെ പ്രദേശത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടവരോ സിസിടിവി ഉള്ളവരോ തങ്ങളെ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിക്കുന്നു.

SCROLL FOR NEXT