Jason Steinberg ABC News: Mark Leonardi
Queensland

വിദ്വേഷ ചിഹ്നങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും എതിരെ കർശന നടപടി വേണമെന്ന് ക്വീൻസ്‌ലാന്റ് ജൂത നേതാവ്

ബോണ്ടി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്വീൻസ്‌ലാന്റ് ജൂത ബോർഡ് ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റ് ജേസൺ സ്റ്റെയ്ൻബെർഗ് ആവശ്യപ്പെട്ടു.

Elizabath Joseph

ക്വീൻസ്‌ലാന്റിൽ വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധത (Antisemitism) തടയുന്നതിനായി വിദ്വേഷ ചിഹ്നങ്ങൾ, മുദ്രാവാക്യങ്ങൾ, പതാകകൾ എന്നിവയ്‌ക്കെതിരെ ശക്തമായ നിരോധനം വേണമെന്ന് ക്വീൻസ്‌ലാന്റ് ജൂത ബോർഡ് ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റ് ജേസൺ സ്റ്റെയ്ൻബെർഗ് ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിൽ പെരുമാറ്റച്ചട്ടങ്ങൾ കൂടുതൽ വ്യക്തമാക്കണമെന്നും അദ്ദേഹം എബിസിയോട് (ABC) പറഞ്ഞു.

2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ജൂതവിരുദ്ധ പ്രവർത്തനങ്ങൾ അതിന്റെ പരകോടിയിലെത്തിയതായി സ്റ്റെയ്ൻബെർഗ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 15 പേരുടെ മരണത്തിനിടയാക്കിയ ബോണ്ടി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, വിദ്വേഷ വിരുദ്ധ നിയമങ്ങൾ പരിഷ്കരിക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

ക്വീൻസ്‌ലാന്റ് പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളി ഈ വിഷയത്തിൽ പ്രതികരിക്കുകയും, ജൂതവിരുദ്ധത, വിദ്വേഷം, ഭീകരവാദികളുടെ കൈവശമുള്ള ആയുധങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. വരാനിരിക്കുന്ന ഒളിമ്പിക്‌സിന് മുന്നോടിയായി സംസ്ഥാനത്ത് ഇത്തരം അക്രമങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. സ്കൂളുകളിൽ വിവേചനത്തോടും വർണ്ണവിവേചനത്തോടും 'സീറോ ടോളറൻസ്' നയമാണ് പിന്തുടരുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു.

SCROLL FOR NEXT