ദി സ്പിറ്റിലെ തീരത്ത് ആയിരക്കണക്കിന് ചെറുമത്സ്യങ്ങൾ അടിഞ്ഞുകൂടി. (Save Our Southern Gold Coast)
Queensland

മത്സ്യങ്ങൾ ചത്ത് തീരത്തടിഞ്ഞ സംഭവം: വെള്ളം നീന്താൻ സുരക്ഷിതം!

സ്ഥലത്ത് നടത്തിയ ജല ഗുണനിലവാര നിരീക്ഷണത്തിൽ ഉയർന്ന ജല താപനിലയും കുറഞ്ഞ ഓക്സിജൻ അളവ് കുറവും മൂലമാണ് മത്സ്യങ്ങൾ ചത്തതെന്ന് അധികൃതർ പറയുന്നു.

Safvana Jouhar

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദി സ്പിറ്റിലെ തീരത്ത് ആയിരക്കണക്കിന് ചെറുമത്സ്യങ്ങൾ അടിഞ്ഞുകൂടിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. എന്നാൽ സ്ഥലത്ത് നടത്തിയ ജല ഗുണനിലവാര നിരീക്ഷണത്തിൽ ഉയർന്ന ജല താപനിലയും കുറഞ്ഞ ഓക്സിജൻ അളവ് കുറവും മൂലമാണ് മത്സ്യങ്ങൾ ചത്തതെന്ന് അധികൃതർ പറയുന്നു. മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല, കൂടാതെ വെള്ളം നീന്താൻ സുരക്ഷിതമാണെന്ന് പരിശോധനകൾ കാണിക്കുന്നുവെന്ന് കൗൺസിൽ സ്ഥിരീകരിച്ചു.

ഗോൾഡ് കോസ്റ്റ് സിറ്റി കൗൺസിലും വാട്ടർവേയ്‌സ് അതോറിറ്റിയും ചത്ത മത്സ്യങ്ങളെ വൃത്തിയാക്കുകയാണ്. ഗോൾഡ് കോസ്റ്റ് വാട്ടർവേയ്‌സ് അതോറിറ്റിക്കാണ് ശുചീകരണത്തിന്റെ ചുമതല. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുമെന്നും ശുചീകരണം തുടരുന്ന സമയത്ത് ചത്ത മത്സ്യങ്ങളെ തൊടുന്നത് ഒഴിവാക്കാൻ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സേവ് ഔർ സതേൺ ഗോൾഡ് കോസ്റ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ശനിയാഴ്ച കരയിലെ നിരവധി ബെയ്റ്റ്ഫിഷുകളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

SCROLL FOR NEXT