Queensland

ക്രിസ്റ്റൽ ബീലിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കെതിരെ കുറ്റം ചുമത്തി

ഇന്ന് അയാളെ ബ്രിസ്ബേൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Safvana Jouhar

ക്രിസ്റ്റൽ ബീലിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കെതിരെ കുറ്റം ചുമത്തിയതായി ക്വീൻസ്‌ലാൻഡ് പോലീസ് അറിയിച്ചു. ഫെബ്രുവരി 22 നാണ് ബീലിന്റെ മൃതദേഹം ബ്രിസ്ബേൻ നദിയിൽ കണ്ടെത്തിയത്. ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി 8.30 ന്, സണ്ണിബാങ്ക് റസ്റ്റോറന്റിൽ കുടുംബ അത്താഴം കഴിഞ്ഞ് ബീൽ, തനിക്ക് പരിചയമുള്ള 49 വയസ്സുള്ള വെസ്റ്റ് എൻഡ് പുരുഷനോടൊപ്പം വെസ്റ്റ് എൻഡിലേക്ക് കാറിൽ യാത്ര ചെയ്തതായി പോലീസ് ആരോപിക്കുന്നു. 'വെസ്റ്റ് എൻഡിലെ റയാൻ സ്ട്രീറ്റിൽ രാത്രി 9.30 ന് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ 49 കാരനായ വെസ്റ്റ് എൻഡുകാരനാണ് അവളെ അവസാനമായി കണ്ടത് എന്ന് പോലീസ് പറഞ്ഞു. 49 കാരനായ വെസ്റ്റ് എൻഡ് സ്വദേശി ബീലിനെ കൊലപ്പെടുത്തി മൃതദേഹം ബ്രിസ്ബേൻ നദിയിലേക്ക് മാറ്റിയതായും അവിടെ വെച്ചാണ് പിന്നീട് കണ്ടെത്തിയതെന്നും പോലീസ് ആരോപിക്കുന്നു. കൊലപാതകം (ഗാർഹിക പീഡന കുറ്റം), മൃതദേഹത്തോട് മോശമായി പെരുമാറൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇന്ന് അദ്ദേഹത്തെ ബ്രിസ്ബേൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ വെയ്ൻ ഫ്രാൻസിസ് പറഞ്ഞു.ക്രിസ്റ്റലിന് സംഭവിച്ചത് അപലപനീയമാണ്. കഴിഞ്ഞ ഏഴ് മാസമായി ഡിറ്റക്ടീവുകൾ അവളുടെ കുടുംബത്തിന് ഉത്തരം കണ്ടെത്താൻ സാധ്യമായ എല്ലാ വഴികളിലൂടെയും അക്ഷീണം അന്വേഷണം നടത്തിവരികയാണ്. ഈ ഉത്തരങ്ങൾ നൽകാനും ക്രിസ്റ്റലിന് നീതി ലഭിക്കാനും കഴിയുന്നതുവരെ ഞങ്ങൾ തളരാൻ പോകുന്നില്ല- എന്ന് അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT