Donald Jr and Eric Trump  (Evan Vucci/AP)
Queensland

ട്രംപ് ഫാമിലി ഗോൾഡ് കോസ്റ്റിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നു

സർഫേഴ്‌സ് പാരഡൈസിലെ കടൽത്തീരത്ത് ഒരു ട്രംപ് ടവർ നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

Safvana Jouhar

ട്രംപ് ബ്രാൻഡഡ് പ്രോപ്പർട്ടി ഓസ്‌ട്രേലിയൻ മണ്ണിൽ നിർമ്മിക്കാൻ ഡൊണാൾഡ് ട്രംപിന്റെ കുടുംബം ലക്ഷ്യമിടുന്നു. ഇതിനായി ഗോൾഡ് കോസ്റ്റാണ് പരി​ഗണിക്കുന്നതെന്ന് റിപ്പോർട്ട്. സർഫേഴ്‌സ് പാരഡൈസിലെ കടൽത്തീരത്ത് ഒരു ട്രംപ് ടവർ നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. 3 ട്രിക്കറ്റ് സ്ട്രീറ്റിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്, 2013 മുതൽ ഒഴിഞ്ഞുകിടക്കുന്ന ഒരു ഭൂമിയാണിത്. The Iluka റിസോർട്ട് പൊളിച്ചുമാറ്റിയതിനുശേഷം ഈ സ്ഥലം വികസനത്തിലാണ്.

ട്രംപ് ഓർഗനൈസേഷൻ ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്നാണ് നടത്തുന്നത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും അവർ കുടുംബ ബിസിനസ്സ് വികസിപ്പിക്കുന്നു. ദുബായ്, ഇന്തോനേഷ്യ, ഇന്ത്യ, ഒമാൻ, ഫിലിപ്പീൻസ്, ഖത്തർ, റൊമാനിയ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, തുർക്കി, ഉറുഗ്വേ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിരവധി പ്രോപ്പർട്ടികളുണ്ട്. എന്നാൽ അവരുടെ മിക്ക പ്രോജക്റ്റുകളും ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ളതല്ല, മറിച്ച് ബ്രാൻഡിംഗ് ഡീലുകൾ മാത്രമാണ് - അതായത്, പ്രാദേശിക ഡെവലപ്പർമാർ പ്രോപ്പർട്ടി നിർമ്മിക്കുകയും ട്രംപ് നാമം ഉപയോഗിക്കുന്നതിന് പണം നൽകുകയും ചെയ്യുന്നു എന്നാണ്. അതേസമയം ഇതുവരെ, പദ്ധതിക്ക് ഔദ്യോ​ഗിക അംഗീകാരം നൽകിയിട്ടില്ല, പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഗോൾഡ് കോസ്റ്റ് കൗൺസിലിന് ഒരു വികസന അപേക്ഷയും നൽകിയിട്ടില്ല.

SCROLL FOR NEXT