സ്രാവിന്റെ ആക്രമണം: കൗമാരക്കാരന് ഗുരുതര പരിക്ക് 
Queensland

സ്രാവിന്റെ ആക്രമണത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്

വൈകുന്നേരം 6:30 ഓടെയാണ് ആക്രമണം നടന്നത്. കുട്ടിയുടെ വയറ്റിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Safvana Jouhar

ഫാർ നോർത്ത് ക്വീൻസ്‌ലാന്റിലെ തേർസ്ഡേ ദ്വീപിലെ കുക്ക് എസ്പ്ലനേഡിന് സമീപം നീന്തുകയായിരുന്ന ഒരു കൗമാരക്കാരനെ സ്രാവ് ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം 6:30 ഓടെയാണ് ആക്രമണം നടന്നത്. കുട്ടിയുടെ വയറ്റിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോയി. തുടർന്ന് നില വളരെ ഗുരുതരമായതിനാൽ ടൗൺസ്‌വില്ലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അധികൃതർ ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

SCROLL FOR NEXT