(Image via X/@QldFireDept)
Queensland

ക്വീൻസ്ലാൻഡിലെ തീരത്ത് ദുരൂഹ വെള്ളി ഗോളങ്ങൾ; ബഹിരാകാശ അവശിഷ്ടങ്ങളെന്ന് സംശയം

ടൗൺസ്‌വില്ലിന് വടക്കുള്ള ഫോറസ്റ്റ് ബീച്ചിൽ വാരാന്ത്യത്തിലാണ് ഈ ഖര വസ്തുക്കൾ കണ്ടെത്തിയത്.

Safvana Jouhar

ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിന്റെ വടക്കൻ തീരത്ത് വലിയ വെള്ളിനിറത്തിലുള്ള ആറ് ദുരൂഹ ഗോളങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചുവീണ ബഹിരാകാശ അവശിഷ്ടങ്ങളാകാമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ക്വീൻസ്ലാൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ പ്രത്യേക ശാസ്ത്രീയ സംഘം ആറ് വസ്തുക്കളിൽ അഞ്ചെണ്ണം സുരക്ഷിതമായി ഡ്രമ്മുകളിലേക്ക് മാറ്റി. ആറാമത്തെ വസ്തുവും സുരക്ഷിതമാക്കാനുള്ള നടപടികൾ തുടരുകയാണ്. സംഭവസ്ഥലത്ത് 50 മീറ്റർ പരിധിയിൽ സുരക്ഷാ മേഖലയും പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ വസ്തുക്കൾ കണ്ടാൽ സ്പർശിക്കരുതെന്നും ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾക്ക് നിലവിൽ യാതൊരു അപകടവുമില്ലെന്ന് പൊലീസ് അറിയിച്ചു.

സമാനമായ വസ്തുക്കൾ കണ്ടാൽ സ്പർശിക്കരുതെന്നും ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾക്ക് നിലവിൽ യാതൊരു അപകടവുമില്ലെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT