പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം, ബുണ്ടാബെർഗ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.  (Shutterstock)
Queensland

ഗ്രേറ്റ് ബാരിയർ റീഫിൽ സ്രാവ് ആക്രമണം: ഒരാൾക്ക് പരിക്ക്

പരിക്കേറ്റയാളും മറ്റ് രണ്ട് പുരുഷന്മാരും ക്വീൻസ്‌ലാന്റിലെ ലേഡി എലിയറ്റ് ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു സ്വകാര്യ കപ്പലിൽ നിന്ന് നീന്തുമ്പോഴാണ് അപകടം സംഭവിച്ചത്.

Safvana Jouhar

ഗ്രേറ്റ് ബാരിയർ റീഫിൽ സ്നോർക്കെലിംഗ് നടത്തുന്നതിനിടെ ഒരാളെ സ്രാവ് കടിച്ചു. ആക്രമണം രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റയാളും മറ്റ് രണ്ട് പുരുഷന്മാരും ക്വീൻസ്‌ലാന്റിലെ ലേഡി എലിയറ്റ് ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു സ്വകാര്യ കപ്പലിൽ നിന്ന് നീന്തുമ്പോഴാണ് അപകടം സംഭവിച്ചത്. കൈമുട്ടിന് കടിയേറ്റയാളെ മറ്റ് രണ്ട് പേർ ചേർന്ന് കരയിലേക്ക് എത്തിക്കാൻ സഹായിച്ചു. അവർ ഉടൻ തന്നെ ലേഡി എലിയറ്റ് ഐലൻഡ് ഇക്കോ റിസോർട്ടിലെ ജീവനക്കാരെ വിവരമറിയിക്കുകയും അവർ സഹായത്തിന് എത്തുകയും ചെയ്തു. കടിയേറ്റ ആളെ റിസോർട്ടിൽ വെച്ച് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം, ബുണ്ടാബെർഗ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കരുതുന്നതായി റിസോർട്ട് അറിയിച്ചു. ഏത് ഇനം സ്രാവാണ് ആക്രമണത്തിൽ ഉൾപ്പെട്ടതെന്ന് നിലവിൽ അറിയില്ല. അതേസമയം ലേഡി എലിയറ്റ് ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സ്നോർക്കെലിംഗ് മേഖലകൾ അടച്ചിട്ടിരിക്കുകയാണ്. സമുദ്ര സ്രാവ് വിദഗ്ധർ ജലാശയങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

SCROLL FOR NEXT