ഇയാൾ വിക്ടോറിയ സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.  (iStock)
Queensland

വിദേശ ഇടപെടൽ ആരോപണം; റഷ്യൻ-ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

കേസ് പരിഗണിക്കുന്നതിനായി ഇയാൾ ഇന്ന് ബ്രിസ്ബെയ്ൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Safvana Jouhar

ബ്രിസ്ബെയ്ൻ: ഓസ്‌ട്രേലിയയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ നടത്താൻ ശ്രമിച്ചെന്നാരോപിച്ച് 27കാരനായ റഷ്യൻ-ഓസ്‌ട്രേലിയൻ പൗരനെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ബ്രിസ്ബെയ്‌നിന്റെ തെക്ക്-പടിഞ്ഞാറൻ മേഖലയിലെ Sumnerയിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ വിക്ടോറിയ സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. Intentional foreign interference നടത്താൻ ശ്രമിച്ചതായാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസ് പരിഗണിക്കുന്നതിനായി ഇയാൾ ഇന്ന് ബ്രിസ്ബെയ്ൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് ഇന്ന് ഉച്ചയ്ക്ക് നടത്തുന്ന മാധ്യമസമ്മേളനത്തിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. Counter Foreign Interference Task Force ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഓസ്‌ട്രേലിയൻ സുരക്ഷാ ഏജൻസികൾ ഉൾപ്പെട്ട സംയുക്ത സംവിധാനമാണ് ഇത്തരം ദേശീയ സുരക്ഷാ ഭീഷണികൾ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ യുവാവിനെ കുറ്റക്കാരനായി കണക്കാക്കാനാകില്ല.

SCROLL FOR NEXT