Queensland

റോസ്‌ഡെയ്ലിൽ തീപിടുത്തം; രണ്ട് മണിക്കൂർ റെയിൽ സർവീസുകൾ നിർത്തിവച്ചു

സുരക്ഷാ നടപടിയുടെ ഭാഗമായി ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിൽ ട്രെയിനുകൾ നിർത്തിവച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.

Safvana Jouhar

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ക്വീൻസ്‌ലാന്റിലെ റോസ്‌ഡെയ്‌ലിനടുത്തുള്ള റെയിൽ സർവീസുകൾ കാട്ടുതീ കാരണം രണ്ട് മണിക്കൂർ നിർത്തിവച്ചു. ഡയമണ്ട് ഹിൽ റോഡിൽ സ്ലോട്ടർ യാർഡ്‌സ് റോഡിന് സമീപമുള്ള തീപിടുത്തം പെട്ടെന്ന് തന്നെ ഏകദേശം രണ്ട് കിലോമീറ്ററോളം പടർന്ന് റെയിൽവേ ലൈനിനടുത്തെത്തി. അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തേക്ക് എത്തി കാട്ടുതീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ നടപടിയുടെ ഭാഗമായി ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിൽ ട്രെയിനുകൾ നിർത്തിവച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.

SCROLL FOR NEXT