യ കാലാവസ്ഥാ മുന്നറിയിപ്പ് Rafael Hoyos Weht/ Unsplash
Queensland

ചൂടിൽ നിന്ന് ആശ്വാസം; ക്വീൻസ്‌ലൻഡിൽ തണുത്ത കാറ്റും നേരിയ മഴയും; കാലാവസ്ഥാ മുന്നറിയിപ്പുമായി ബോം

കാർമേഘങ്ങൾ രൂപപ്പെടുന്നതോടെ സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ താപനില കാര്യമായി താഴുമെന്നാണ് പ്രവചനം.

Elizabath Joseph

ബ്രിസ്ബെയ്ൻ: കനത്ത ചൂടിൽ വലഞ്ഞ ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിൽ കാലാവസ്ഥ മാറുന്നു. വാരാന്ത്യത്തിൽ താപനില കുറയുമെന്നും കിഴക്കൻ തീരപ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ബ്യൂറോ ഓഫ് മീറ്റിയോറോളജി (BoM) അറിയിച്ചു. കാർമേഘങ്ങൾ രൂപപ്പെടുന്നതോടെ സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ താപനില കാര്യമായി താഴുമെന്നാണ് പ്രവചനം.

കിഴക്കൻ തീരദേശങ്ങളിലും വടക്കൻ ട്രോപ്പിക്കൽ തീരങ്ങളിലും 2 മുതൽ 10 മില്ലിമീറ്റർ വരെയും, ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിൽ കൂടുതലും മഴ ലഭിച്ചേക്കും. ചാനൽ കൺട്രി ഉൾപ്പെടെയുള്ള ഉൾനാടൻ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ പടിഞ്ഞാറൻ ക്വീൻസ്‌ലൻഡിലും തെക്ക്-പടിഞ്ഞാറൻ മേഖലകളിലും ചൂട് തുടരും; ഇവിടെ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. അതേസമയം, തീരദേശ മേഖലകളിൽ കാറ്റിന്റെ വേഗത കുറഞ്ഞത് ബോട്ട് യാത്രക്കാർക്ക് ആശ്വാസകരമാണ്. വരണ്ട കാലാവസ്ഥയും കാറ്റും തുടരുന്നതിനാൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ, വടക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാട്ടുതീ ജാഗ്രതാ നിർദ്ദേശം ഇപ്പോഴും നിലവിലുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

SCROLL FOR NEXT