ക്വീൻസ്ലൻഡിൽ വസന്തകാല വരവറിയിച്ച് തെളിഞ്ഞ കാലാവസ്ഥയും ചൂടും  
Queensland

ശൈത്യകാലം പടിയിറങ്ങുന്നു; ക്വീൻസ്ലൻഡിൽ വസന്തകാല വരവറിയിച്ച് തെളിഞ്ഞ കാലാവസ്ഥയും ചൂടും

സെപ്റ്റംബർ ആരംഭത്തോടെ പടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ ബ്രിസ്‌ബേൻ, ഇപ്‌സ്‌വിച്ച് തുടങ്ങിയ നഗരങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നേക്കും

Elizabath Joseph

ബ്രിസ്‌ബേൻ: ശൈത്യകാലത്തിന് വിട നൽകി വസന്തകാലത്തെ വരവേൽക്കാൻ ഒരുങ്ങി ക്വീൻസ്ലൻഡ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയും താപനിലയിൽ ക്രമാനുഗതമായ വർദ്ധനവും ഉണ്ടാകുമെന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജി അറിയിച്ചു. ഉൾപ്രദേശങ്ങളിൽ കാര്യമായ ചൂട് അനുഭവപ്പെടുമ്പോൾ, സൺഷൈൻ കോസ്റ്റ്, കെ'ഗാരി (K'gari), വടക്കൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബർ ആരംഭത്തോടെ പടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ ബ്രിസ്‌ബേൻ, ഇപ്‌സ്‌വിച്ച് തുടങ്ങിയ നഗരങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നേക്കും. അതേസമയം, അടുത്ത ആഴ്ചയുടെ തുടക്കത്തിൽ തെക്കുകിഴക്കൻ ക്വീൻസ്ലൻഡ് തീരങ്ങളിൽ 1.5 മുതൽ 2 മീറ്റർ വരെ ഉയരമുള്ള ശക്തമായ തിരമാലകൾക്കും വടക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT