ടിം മാൻഡർ  
Queensland

ക്വീൻസ്‌ലാൻഡ് ഒളിമ്പിക്സ് മന്ത്രി ടിം മാൻഡർ രാജിവെച്ചു

അദ്ദേഹത്തിന്റെ വോട്ടിംഗ് വിലാസത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന് (എഎഫ്‌പി) പരാതി ലഭിച്ച്തിനെ തുടർന്നാണ് രാജി.

Safvana Jouhar

ക്വീൻസ്‌ലാൻഡ് ഒളിമ്പിക്സ് മന്ത്രി ടിം മാൻഡർ രാജിവെച്ചു. അദ്ദേഹത്തിന്റെ വോട്ടിംഗ് വിലാസത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന് (എഎഫ്‌പി) പരാതി ലഭിച്ച്തിനെ തുടർന്നാണ് രാജി. ഈ പ്രശ്നം സർക്കാറിനേയോ ബ്രിസ്‌ബേനിൽ 2032 ലെ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പുകളെയോ ബാധിക്കാതിരിക്കാനാണ് അദ്ദേഹം രാജിവച്ചത്. ക്വീൻസ്‌ലാൻഡ് പ്രീമിയർ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.

വിലാസം ശരിയായിരിക്കില്ല എന്ന ആശങ്കകൾ ഉണ്ടായിരുന്നതിനാൽ ഓസ്‌ട്രേലിയൻ ഇലക്ടറൽ കമ്മീഷൻ (AEC) കേസ് പോലീസിന് കൈമാറി. അത്സമയമ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ മാൻഡർ നിഷേധിക്കുകയും നിയമങ്ങൾ പാലിച്ചുവെന്ന് പറയുകയും ചെയ്തു. ഭാര്യയിൽ നിന്ന് വേർപിരിഞ്ഞതിനുശേഷം തന്റെ ജീവിത സാഹചര്യം മാറിയെന്നും അദ്ദേഹം വിശദീകരിച്ചു. സർക്കാരിന്റെ ശ്രദ്ധ തിരിക്കാതിരിക്കാനും 2032 ലെ ബ്രിസ്‌ബേൻ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പുകൾ ഒഴിവാക്കാനുമാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് മാൻഡർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

SCROLL FOR NEXT