Supplied: Metro Health North)
Queensland

വിദൂര മേഖലകളിൽ തദ്ദേശീയ ആരോഗ്യപ്രവർത്തകരെ വളർത്തിയെടുക്കാൻ ക്വീൻസ്‌ലൻഡ്; ഡെഡ്‌ലി സ്റ്റാർട്ട് വിജയം

നോർമന്റൺ പോലുള്ള വിദൂര നഗരങ്ങളിൽ ജനിച്ചു വളർന്ന യുവതലമുറയെ സ്വന്തം നാടുകളിൽ തന്നെ ആരോഗ്യപ്രവർത്തകരായി സേവനമനുഷ്ഠിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Elizabath Joseph

ബ്രിസ്‌ബേൻ: വിദൂര ഗ്രാമീണ മേഖലകളിൽ നിലനിൽക്കുന്ന ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ക്വീൻസ്‌ലൻഡ് ഹെൽത്ത് നടപ്പിലാക്കുന്ന 'ഡെഡ്‌ലി സ്റ്റാർട്ട്' (Deadly Start) വൊക്കേഷണൽ പരിശീലന പരിപാടി നോർത്ത് വെസ്റ്റ് ക്വീൻസ്‌ലൻഡിൽ വൻ വിജയം കൈവരിക്കുന്നു. തദ്ദേശീയരായ ആദിവാസി-ടോറസ് സ്ട്രെയിറ്റ് ഐലൻഡർ വിദ്യാർത്ഥികൾക്ക് ആരോഗ്യമേഖലയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന ഈ പദ്ധതിയിൽ 2025–26 ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളുംവിജയകരമായി പരിശീലനം പൂർത്തിയാക്കി.

നോർമന്റൺ പോലുള്ള വിദൂര നഗരങ്ങളിൽ ജനിച്ചു വളർന്ന യുവതലമുറയെ സ്വന്തം നാടുകളിൽ തന്നെ ആരോഗ്യപ്രവർത്തകരായി സേവനമനുഷ്ഠിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർട്ടിഫിക്കറ്റ് II, സർട്ടിഫിക്കറ്റ് III കോഴ്സുകൾക്കൊപ്പം 375 മണിക്കൂർ (50 ദിവസം) ശമ്പളത്തോടുകൂടിയ പ്രായോഗിക തൊഴിൽ പരിശീലനവും ഇതിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പ്രദേശത്തെ വൃദ്ധസദനങ്ങളിലും ആശുപത്രികളിലും നേതൃത്വ-കേഡറ്റ്ഷിപ്പ് പ്രോഗ്രാമുകളിലും ജോലിയിൽ പ്രവേശിക്കുന്നത് ഗ്രാമീണ ആരോഗ്യമേഖലയ്ക്ക് വലിയ കരുത്താവുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT