പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി.  (കാതറിൻ സ്ട്രോഫെൽഡ്റ്റ്)
Queensland

ക്വീൻസ്‌ലാൻഡിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 10.8% കുറഞ്ഞു

പുതിയ പോലീസ് ഡാറ്റ അനുസരിച്ച്, കാർ മോഷണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏകദേശം 8 ശതമാനം കുറഞ്ഞു, അതേസമയം കവർച്ചകൾ ഏകദേശം 5 ശതമാനം കുറഞ്ഞു.

Safvana Jouhar

ക്വീൻസ്‌ലാൻഡിലെ 'അ‍ഡൾട്ട് ക്രൈം, അഡൾട്ട് ടൈം ലോ' നിയമങ്ങൾ പ്രകാരം ഏകദേശം 3000 കുട്ടികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഡിസംബർ മുതൽ, 2986 കുട്ടികൾക്കെതിരെ 14,060 കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. ഈ നിയമനിർമ്മാണം, കുറ്റവാളികൾക്ക് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മുതിർന്നവരുടേതിന് സമാനമായ ശിക്ഷകൾ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമങ്ങൾ അവതരിപ്പിച്ചതിനുശേഷം ക്വീൻസ്‌ലാൻഡിലുടനീളം കുറ്റകൃത്യങ്ങൾ ഏകദേശം 10.8 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലായി രേഖപ്പെടുത്തിയ കുറ്റകൃതങ്ങളിൽ കുറവാണ്.

പുതിയ പോലീസ് ഡാറ്റ അനുസരിച്ച്, കാർ മോഷണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏകദേശം 8 ശതമാനം കുറഞ്ഞു, അതേസമയം കവർച്ചകൾ ഏകദേശം 5 ശതമാനം കുറഞ്ഞു. മുറിവേൽപ്പിക്കൽ പോലുള്ള കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഏകദേശം 17 ശതമാനം കുറഞ്ഞു. അതേസമയം കൊലപാതകം 38.2 ശതമാനവും, ആക്രമണം 5 ശതമാനവും, കവർച്ച 12.6 ശതമാനവും, നിയമവിരുദ്ധമായ പ്രവേശനം 21.2 ശതമാനവും, നിയമവിരുദ്ധമായ മോട്ടോർ വാഹന ഉപയോഗം 15.6 ശതമാനവും കുറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സംസ്ഥാനത്തുടനീളം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി ഡേവിഡ് ക്രിസഫുള്ളി വാ​ഗ്ദാനം ചെയ്തിരുന്നു.

SCROLL FOR NEXT