(Google Maps)
Queensland

ക്വീൻസ്ലാൻഡിൽ രാജ്യത്തെ ആദ്യ AI ട്രാഫിക് സിഗ്നൽ സംവിധാനം പരീക്ഷണത്തിന്

ബ്രിസ്ബേന്റെ വടക്കുഭാഗത്തുള്ള മൊറിറ്റൺ ബേയിൽ നടപ്പാക്കുന്ന പുതിയ സംവിധാനം, വാഹനങ്ങൾ ചുവപ്പ് സിഗ്നലിൽ അനാവശ്യമായി കാത്തുനിൽക്കുന്ന സമയം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.

Safvana Jouhar

ഓസ്ട്രേലിയയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയ ട്രാഫിക് ലൈറ്റ് നിയന്ത്രണ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ക്വീൻസ്ലാൻഡിലെ സിറ്റി ഓഫ് മൊറിറ്റൺ ബേ കൗൺസിൽ ഒരുങ്ങുന്നു. ബ്രിസ്ബേന്റെ വടക്കുഭാഗത്തുള്ള മൊറിറ്റൺ ബേയിൽ നടപ്പാക്കുന്ന പുതിയ സംവിധാനം, വാഹനങ്ങൾ ചുവപ്പ് സിഗ്നലിൽ അനാവശ്യമായി കാത്തുനിൽക്കുന്ന സമയം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.

നിലവിലെ ട്രാഫിക് സിഗ്നലുകൾ റോഡിനടിയിലെ മെറ്റൽ സെൻസറുകളെ ആശ്രയിച്ചുള്ള മുൻകൂട്ടി നിശ്ചയിച്ച ക്രമത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ AI സംവിധാനം ഓരോ വാഹനത്തിന്റെയും സഞ്ചാരം തത്സമയം വിശകലനം ചെയ്ത് ആവശ്യാനുസരണം സിഗ്നലുകൾ നിയന്ത്രിക്കും. ഇത് തിരക്കേറിയ സമയങ്ങളിൽ ഗതാഗത പ്രവാഹം കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും, വാഹനങ്ങളില്ലാത്തപ്പോൾ അനാവശ്യമായി ചുവപ്പ് ലൈറ്റിൽ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാനും സഹായിക്കുമെന്ന് മേയർ പീറ്റർ ഫ്ലാനറി പറഞ്ഞു.

പെട്രിയിലെ മൊറിറ്റൺ പരേഡ്–പേപ്പർ അവന്യൂ ജംഗ്ഷനിലാണ് ഈ വർഷം അവസാനം പരീക്ഷണം ആരംഭിക്കുക. പദ്ധതി വിജയകരമായാൽ കൂടുതൽ സങ്കീർണമായ ജംഗ്ഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് കൗൺസിൽ അറിയിച്ചു. ബ്രിസ്ബേൻ സിറ്റി കൗൺസിലും ഈ വർഷം തന്നെ സമാനമായ AI അധിഷ്ഠിത ട്രാഫിക് നിയന്ത്രണ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ പദ്ധതിയിടുന്നുണ്ട്.

SCROLL FOR NEXT