ABC Rural: Brandon Long
Queensland

കന്നുകാലികളിലെ ചെള്ള് ബാധ: ക്വീൻസ്‌ലൻഡിലെ ബയോസെക്യൂരിറ്റി സംവിധാനം പ്രതിസന്ധിയിൽ

പ്രതിവർഷം ഏകദേശം 160 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഈ കീടങ്ങൾ വ്യവസായത്തിന് ഉണ്ടാക്കുന്നത്.

Elizabath Joseph

ഓസ്‌ട്രേലിയയുടെ കാർഷിക മേഖലയിൽ പ്രതിവർഷം 17.7 ബില്യൺ ഡോളർ മൂല്യമുള്ള ബീഫ് വ്യവസായത്തിന് ഭീഷണിയായി കന്നുകാലികളിലെ ചെള്ള് ബാധ (Cattle Tick) പടരുന്നു. ക്വീൻസ്‌ലൻഡിലെ ടാറൂമിന് (Taroom) സമീപമുള്ള നാല് ഫാമുകളിൽ അടുത്തിടെ ഈ ബാധ കണ്ടെത്തിയത് രാജ്യത്തിന്റെ ജൈവസുരക്ഷാ സംവിധാനത്തിന്റെ പാളിച്ചകളിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതിവർഷം ഏകദേശം 160 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഈ കീടങ്ങൾ വ്യവസായത്തിന് ഉണ്ടാക്കുന്നത്.

രോഗബാധയുള്ള പ്രദേശങ്ങളെയും ഇല്ലാത്ത പ്രദേശങ്ങളെയും വേർതിരിക്കുന്ന 'ടിക്ക് ലൈൻ' (Tick Line) മറികടന്ന് രോഗം പടർന്നത് കർഷകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബാധയേറ്റ ഫാമുകളുടെ വിവരങ്ങൾ സ്വകാര്യതാ നിയമം മുൻനിർത്തി സർക്കാർ പുറത്തുവിടാത്തത് അയൽപക്കത്തുള്ള മറ്റ് കർഷകർക്ക് മുൻകരുതൽ എടുക്കുന്നതിന് തടസ്സമാകുന്നുവെന്ന് വിമർശനമുണ്ട്. ഇത് ഭാവിയിൽ 'ഫൂട്ട് ആൻഡ് മൗത്ത്' (FMD) പോലുള്ള മാരകമായ രോഗങ്ങൾ പടർന്നാൽ നേരിടാനുള്ള രാജ്യത്തിന്റെ സന്നദ്ധതയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സർക്കാർ നേരിട്ട് നടത്തിയിരുന്ന പരിശോധനകൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതാണ് ഇപ്പോഴത്തെ വീഴ്ചയ്ക്ക് പ്രധാന കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കന്നുകാലികളെ വിൽക്കുന്ന ഏജന്റുമാർ തന്നെ പരിശോധകർ ആകുന്നത് താല്പര്യ സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. കൂടുതൽ ബയോസെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പരിശോധനകൾ കർശനമാക്കണമെന്നും കർഷക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

SCROLL FOR NEXT