പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി  (ABC News: Jono Searle)
Queensland

മന്ത്രി അവധിക്കാലം ആഘോഷിക്കുന്നു; പിന്തുണച്ച് പ്രീമിയർ

സമൂഹ റിക്കവറി ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങളുള്ള അമാൻഡ കാം നിലവിൽ ആഫ്രിക്കയിലാണ്.

Safvana Jouhar

സംസ്ഥാനം വൻ വെള്ളപ്പൊക്കത്തിൽ വലയുമ്പോൾ കമ്മ്യൂണിറ്റി റിക്കവറി ചുമതലയുള്ള മന്ത്രി അവധിക്കാലം ആഘോഷിക്കാൻ പോയതിന് ക്വീൻസ്‌ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി ന്യായീകരിച്ചു. സമൂഹ റിക്കവറി ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങളുള്ള അമാൻഡ കാം നിലവിൽ ആഫ്രിക്കയിലാണ്. അതേസമയം ക്വീൻസ്‌ലാൻഡിന്റെ വലിയ ഭാഗങ്ങൾ, അവരുടെ വിറ്റ്‌സൺഡേ നിയോജകമണ്ഡലം ഉൾപ്പെടെ - കൊടുങ്കാറ്റുകളോടും മഴയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ്. എന്നാൽ കാം തന്റെ പങ്കാളിയായ സംസ്ഥാന കായിക മന്ത്രി ടിം മാൻഡറിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. വിദേശത്തായിരുന്നപ്പോൾ, കാലാവസ്ഥാ അടിയന്തരാവസ്ഥകളെക്കുറിച്ചുള്ള നിരവധി അപ്‌ഡേറ്റുകൾ അവർ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Amanda Camm

ഇന്ന് രാവിലെ അവരുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ മന്ത്രിസഭ ഒരു ടീമാണെന്നും പ്രീമിയർ എന്ന നിലയിൽ വെള്ളപ്പൊക്കത്തോടുള്ള സർക്കാരിന്റെ പ്രതികരണത്തിന് നേതൃത്വം നൽകുക എന്നതാണ് തന്റെ ജോലിയെന്നും ക്രിയാസ്ഫുള്ളി കാമിനെ ന്യായീകരിച്ചു. "ഞങ്ങൾ ഒരുമിച്ച് നന്നായി പ്രവർത്തിച്ചു," അദ്ദേഹം ടുഡേയോട് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഞങ്ങൾക്ക് ധാരാളം പരിപാടികൾ ഉണ്ടായിരുന്നു, അവയ്‌ക്കെല്ലാം വേണ്ടി ഞാൻ സ്ഥലത്തുണ്ടായിരുന്നു, ആ ടീമിനെ നയിക്കുന്നത് ഞാനാണ് - എന്ന് അദ്ദേഹം വ്യക്തമാക്കി. ക്വീൻസ്‌ലാന്റിന് ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെയും വീടുകളെയും കന്നുകാലികളെയും രക്ഷിക്കാൻ പ്രവർത്തിച്ച ഫസ്റ്റ് റെസ്‌പോണ്ടർമാരുടെയും അടിയന്തര സേവനങ്ങളുടെയും പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു. "പ്രതികരണത്തിൽ ഞാൻ വളരെ അഭിമാനിക്കുന്നു, പക്ഷേ അത് ആ യൂണിഫോം ധരിച്ച് അത് ചെയ്ത ആളുകൾ കാരണമാണ്, അതുകൊണ്ടാണ് പ്രതികരണം വളരെ നന്നായി കൈകാര്യം ചെയ്തത്," അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT