സിഡ്‌നി: ഓസ്‌ട്രേലിയ അഭയംനൽകിയ ഏഴ് ഇറാൻ വനിതാ ഫുട്‌ബോൾ കളിക്കാരിൽ ഒരാൾ നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചു. ചൊവാഴ്‌ച രാത്രി ഓസ്ട്രേലിയയിൽ അഭയം തേടിയ ഫുട്ബോൾ താരമാണ് തിരിച്ചുപോകാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. ക്യൂൻസ്‌ലാൻഡിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇറാൻ മാധ്യമങ്ങൾ താരങ്ങളെ "രാജ്യദ്രോഹികൾ' എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ടീമിലെ ഏഴ് പേർ ഓസ്‌ട്രേലയിൽ അഭയം തേടിയത്. തീരുമാനം മാറ്റി രാജ്യത്തേക്ക് തിരികെ വരണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.