ക്വീൻസ്‌ലാന്റിലെ മക്കെയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുണ്ടായ വിമാനാപകടത്തിൽ ഒരാൾ മരിച്ചു. 47 വയസ്സുള്ള പൈലറ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിമാനം തകർന്നു വീഴുമ്പോൾ അദ്ദേഹം മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂ. ചെറു വിമാനം തകർന്നുവീണുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ വൈകുന്നേരം 6 മണിക്ക് ശേഷം നെബോ ക്രീക്കിലേക്ക് അടിയന്തര സേവനങ്ങളെ വിളിക്കുകയായിരുന്നു. അതേസമയം അന്വേഷണം പുരോഗമിക്കുകയാണ്.