അപകടത്തിനുശേഷം, സീ വേൾഡ് ഹെലികോപ്റ്ററുകൾ സുരക്ഷാ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്  (AAP Image)
Queensland

സീ വേൾഡ് ഹെലികോപ്റ്റർ അപകടത്തിന് മുമ്പ് റേഡിയോ തകരാറെന്ന് റിപ്പോർട്ട്

2023-ൽ ഗോൾഡ് കോസ്റ്റിൽ രണ്ട് സീ വേൾഡ് ഹെലികോപ്റ്ററുകൾ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ പുറത്തുവന്നു.

Safvana Jouhar

2023-ൽ ഗോൾഡ് കോസ്റ്റിൽ രണ്ട് സീ വേൾഡ് ഹെലികോപ്റ്ററുകൾ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ പുറത്തുവന്നു. ടേക്ക് ഓഫിനിടെ ഒരു ഹെലികോപ്റ്ററിന്റെ എഞ്ചിൻ മറ്റൊന്നിൽ ഇടിച്ചതിനെ തുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയിലെ (എടിഎസ്‌ബി) അന്വേഷകർ കോക്ക്പിറ്റ് വീഡിയോ പരിശോധിച്ചതിൽ കൂട്ടിയിടിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഒരു യാത്രക്കാരൻ നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. തകരാറുള്ള റേഡിയോ ആന്റിനയാണ് അപകടത്തിന് പ്രധാന കാരണം. തകരാർ പൈലറ്റിന് ടേക്ക് ഓഫ് കോൾ കേൾക്കുന്നതിന് തടസമായിരിക്കാം. പൈലറ്റിന് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ കാഴ്ച പരിമിതമായിരുന്നതിനാൽ ദൃശ്യപരത പ്രശ്‌നങ്ങളും ഒരു അപകടത്തിന് കാരണമായി ഉയർന്നുവന്നു. സീ വേൾഡ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്ന ഹെലിപാഡ് ലേഔട്ടിനെക്കുറിച്ച് അന്വേഷണത്തിൽ ഗുരുതരമായ ആശങ്കകൾ ഉയർന്നുവന്നു - ടേക്ക് ഓഫും ലാൻഡിംഗ് പാഡുകളും സുരക്ഷിതമായി വേർതിരിക്കുന്നതിന് ചെറിയ മാർജിൻ ശേഷിക്കുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

അപകടത്തിനുശേഷം, സീ വേൾഡ് ഹെലികോപ്റ്ററുകൾ സുരക്ഷാ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് - വിമാന ചലനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആശയവിനിമയ നടപടിക്രമങ്ങൾ കർശനമാക്കുന്നതിനുമായി ഒരു "പാഡ് ബോസ്" റോൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെ. വാണിജ്യ ഹെലികോപ്റ്റർ പ്രവർത്തനങ്ങളിൽ ഒഴിവാക്കാവുന്ന ഇത്തരം ദുരന്തങ്ങൾ തടയുന്നതിന് കർശനമായ റേഡിയോ സിസ്റ്റം പരിശോധനകൾ, മെച്ചപ്പെട്ട ഹെലിപാഡ് നടപടിക്രമങ്ങൾ, മികച്ച പരിശീലനം എന്നിവ എടിഎസ്ബി ശുപാർശ ചെയ്യുന്നു.

SCROLL FOR NEXT