Queensland

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജനായ പോസ്റ്റ്മാന്റെ വീഡിയോ വൈറൽ

Safvana Jouhar

ഓസ്‌ട്രേലിയയിലെ ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് ഒരു പാക്കേജ് എത്തിക്കുന്ന ഇന്ത്യൻ വംശജനായ പോസ്റ്റ്മാന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചു, പക്ഷേ പോകുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ചിന്താപൂർവ്വമായ പ്രവൃത്തിയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ക്വീൻസ്‌ലാന്റിൽ താമസിക്കുന്ന വെരിറ്റി വാൻഡൽ തന്റെ വീട്ടിലെ സുരക്ഷാ ക്യാമറയിൽ ഒരു ഹൃദയസ്പർശിയായ നിമിഷം പകർത്തി. ഒരു പാക്കേജ് എത്തിച്ചുകഴിഞ്ഞപ്പോൾ, മഴ പെയ്യാൻ തുടങ്ങിയത് സിഖ് പോസ്റ്റ്മാൻ ശ്രദ്ധിച്ചു. പോകുന്നതിനുമുമ്പ്, അയാൾ മുറ്റത്ത് വിരിച്ചിട്ട ബെഡ്ഷീറ്റുകൾ എടുത്ത് പാഴ്‌സലിനോടൊപ്പമായി ബെഞ്ചിൽ വെച്ച് മടങ്ങുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് വെരിറ്റി വാൻഡൽ നന്ദിയും കുറിച്ചു. ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. ഈ വീഡിയോക്ക് ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര ലൈക്കും ചെയ്തു.

SCROLL FOR NEXT