AI  (Getty Images)
Queensland

അധ്യാപകന്റെ അക്കൗണ്ടിൽ AI വ്യാജ അശ്ലീല ചിത്രങ്ങൾ; ഗോൾഡ് കോസ്റ്റിൽ പോലീസ് അന്വേഷണം ശക്തം

സംഭവം പുറത്തുവന്നതോടെ സ്കൂൾ മാനേജ്മെന്റ് പോലീസിന് പരാതി നൽകുകയും അധ്യാപകനെ ജോലിയിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടുകയും ചെയ്തു.

Elizabath Joseph

ബ്രിസ്ബേൻ: പ്രമുഖ വിദ്യാലയത്തിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എഐ സാങ്കേതികവിദ്യ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ അശ്ലീല ചിത്രങ്ങൾ (Explicit AI-generated content) കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്വീൻസ്ലാന്റ് പോലീസ്. ഗോൾഡ് കോസ്റ്റിലെ എ.ബി. പാറ്റേൺസൺ കോളേജിലെ മുൻ അധ്യാപകന്റെ ഡിജിറ്റൽ അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ കണ്ടെത്തിയത്. സംഭവം പുറത്തുവന്നതോടെ സ്കൂൾ മാനേജ്മെന്റ് പോലീസിന് പരാതി നൽകുകയും അധ്യാപകനെ ജോലിയിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടുകയും ചെയ്തു.

സ്കൂളിലെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ അശ്ലീല ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ അവ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും ക്വീൻസ്ലാന്റ് പോലീസിന് കൈമാറിയെന്നും പ്രിൻസിപ്പൽ ജോവാൻ ഷീഹി രക്ഷിതാക്കൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഈ ചിത്രങ്ങൾ മറ്റാർക്കും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് നിലവിലുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ക്വീൻസ്ലാന്റ് കോളേജ് ഓഫ് ടീച്ചേഴ്‌സ്, ഇ-സേഫ്റ്റി കമ്മീഷണർ ഓഫീസ് എന്നിവരുൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികൾക്ക് സംഭവം സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിന്റെ

SCROLL FOR NEXT