കർഷകൻ ഡേവിഡ് മക്‌മഹോൺ (ABC Rural: Brandon Long)
Queensland

ക്വീൻസ്ലാൻഡിൽ തണുപ്പ് ശക്തമാകുന്നു; കർഷകർക്ക് ആശ്വാസം

ആപ്പിൾ, പിയർ തുടങ്ങിയ വിളകൾക്ക് മികച്ച വിളവ് ലഭിക്കാൻ ശൈത്യകാലത്ത് ആവശ്യമായ തണുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.

Safvana Jouhar

ക്വീൻസ്ലാൻഡിൽ ഈ ആഴ്ച താപനില കുറയുമെന്ന കാലാവസ്ഥാ പ്രവചനത്തിനിടെ, ഗ്രാനൈറ്റ് ബെൽറ്റ് മേഖലയിലെ കർഷകർ അതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആപ്പിൾ, പിയർ തുടങ്ങിയ വിളകൾക്ക് മികച്ച വിളവ് ലഭിക്കാൻ ശൈത്യകാലത്ത് ആവശ്യമായ തണുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. ആപ്പിൾ, പിയർ വിളകൾക്ക് ശൈത്യകാലത്ത് 8 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള ഏകദേശം 800 മണിക്കൂർ താപനില ആവശ്യമാണെന്ന് ബ്രിസ്ബേനിൽ നിന്ന് 200 കിലോമീറ്റർ പടിഞ്ഞാറായി ഗ്രാനൈറ്റ് ബെൽറ്റിലെ പോസിയേഴ്സിൽ കൃഷി ചെയ്യുന്ന ഡേവിഡ് മക്‌മഹോൺ പറഞ്ഞു. ഇതാണ് അടുത്ത സീസണിലെ വിളവെടുപ്പിന് നിർണായകമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നത്.

കാലാവസ്ഥാ വകുപ്പ് സീനിയർ ഫോറ്കാസ്റ്റർ ഫെലിം ഹാനിഫിയുടെ പ്രകാരം, ഗ്രാനൈറ്റ് ബെൽറ്റിലും കാർനാർവൺ മേഖലയിലും താപനില 1 മുതൽ 2 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. സ്റ്റാന്തോർപ്പിൽ രാവിലെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. പിന്നീട് പരമാവധി താപനില 16 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ടൂവൂംബയുടെ വടക്കുള്ള ഓക്കിയിൽ ചൊവ്വാഴ്ച രാവിലെ -0.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തെക്കൻ ഉൾപ്രദേശങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും തണുത്ത പ്രഭാതങ്ങൾ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ബ്രിസ്ബേനിൽ പരമാവധി 22 ഡിഗ്രിയും, റോക്ക്ഹാംപ്ടണിൽ 24 ഡിഗ്രിയും, കെയിൻസിൽ 25 ഡിഗ്രിയും പ്രതീക്ഷിക്കുന്നു. ഈ ശൈത്യകാലം അസാധാരണമായി ചൂടേറിയ തുടക്കമായിരുന്നുവെന്ന് ഡേവിഡ് മക്‌മഹോൺ പറഞ്ഞു. ആവശ്യമായ തണുപ്പ് ലഭിച്ചാൽ മാത്രമേ ആപ്പിൾ, പിയർ, ബ്ലാക്ക്ബെറി എന്നിവയുടെ വളർച്ചാ ചക്രം അടുത്ത സീസണിലേക്ക് സ്വാഭാവികമായി മുന്നേറുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT