(Cameron Atfield)
Queensland

50 സെന്റ് നിരക്ക് പദ്ധതിക്കെതിരെ ക്വീൻസ്‌ലാൻഡ് സർക്കാരിനെതിരെ Airtrain കേസ്

025 ഫെബ്രുവരി മുതൽ ഈ വർഷം ജൂൺ വരെയുള്ള കാലയളവിൽ പദ്ധതിയുടെ ഭാഗമായി തങ്ങൾക്ക് ഉണ്ടായ വരുമാന നഷ്ടത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് Airtrainന്റെ ആവശ്യം.

Safvana Jouhar

ബ്രിസ്ബേനിലെ എയർപോർട്ട് ട്രെയിൻ സർവീസായ Airtrain, 50 സെന്റ് പൊതുഗതാഗത നിരക്ക് പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് തങ്ങൾക്ക് ഏകദേശം 60 ലക്ഷം ഓസ്ട്രേലിയൻ ഡോളർ വരുമാന നഷ്ടമുണ്ടായെന്ന് ആരോപിച്ച് ക്വീൻസ്‌ലാൻഡ് സർക്കാരിനെതിരെ നിയമനടപടി സ്വീകരിച്ചു. 2025 ഫെബ്രുവരി മുതൽ ഈ വർഷം ജൂൺ വരെയുള്ള കാലയളവിൽ പദ്ധതിയുടെ ഭാഗമായി തങ്ങൾക്ക് ഉണ്ടായ വരുമാന നഷ്ടത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് Airtrainന്റെ ആവശ്യം. ഇതിൽ 47.5 ലക്ഷം ഡോളർ എയർപോർട്ട് ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട യാത്രകളിലെ വരുമാന ക്രമീകരണത്തിനായി സർക്കാർ നൽകാനുണ്ടെന്നാണ് കമ്പനിയുടെ വാദം. ക്വീൻസ്‌ലാൻഡിൽ നിലവിൽ സ്ഥിരമായി നടപ്പാക്കിയ 50 സെന്റ് നിരക്ക് പദ്ധതി ഭൂരിഭാഗം ട്രെയിൻ, ബസ്, ഫെറി, ട്രാം സർവീസുകൾക്കും ബാധകമാണ്. എന്നാൽ എയർപോർട്ട് സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ബ്രിസ്ബെയ്ൻ എയർപോർട്ടിൽ നിന്ന് ഗോൾഡ് കോസ്റ്റിലേക്കും മറ്റ് സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യുന്നവരുടെ നിരക്കിലാണ് പ്രധാന തർക്കം. എയർപോർട്ട് സ്റ്റേഷനുകൾക്ക് 50 സെന്റ് നിരക്ക് ബാധകമല്ലെങ്കിലും, അവിടേക്കുള്ള യാത്രയിൽ ഉപയോഗിക്കുന്ന സബർബൻ, ഗോൾഡ് കോസ്റ്റ് റെയിൽ പാതകളിലെ നിരക്ക് കുറച്ചത് Airtrainന് ലഭിക്കുന്ന ആകെ വരുമാനത്തെ ബാധിച്ചെന്നാണ് ആരോപണം. Airtrainൽ ഒരു ടിക്കറ്റിന് ഏകദേശം 24 ഡോളർ ചെലവാകും. എന്നാൽ പുതിയ നിരക്ക് സംവിധാനം വന്നതോടെ യാത്രക്കാർക്ക് ആദ്യം 50 സെന്റ് നിരക്കിൽ നഗരത്തിലേക്ക് ട്രെയിനിൽ എത്തുകയും തുടർന്ന് സാധാരണ ടിക്കറ്റ് ഉപയോഗിച്ച് Airtrain സർവീസിലേക്ക് മാറുകയും ചെയ്യാം. ഇതോടെ എയർപോർട്ട് ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട യാത്രകളിൽ തങ്ങൾക്ക് ലഭിക്കുന്ന വരുമാനം കുറഞ്ഞെന്നാണ് Airtrain ചൂണ്ടിക്കാട്ടുന്നത്.

ലേബറും കോലിഷനും പിന്തുണച്ച 50 സെന്റ് നിരക്ക് പദ്ധതി കഴിഞ്ഞ ദശകത്തിലെ ഏറ്റവും ജനപ്രിയമായ സർക്കാർ പദ്ധതികളിലൊന്നായി മാറിയിട്ടുണ്ട്. 2024 ഓഗസ്റ്റിൽ നിരക്ക് കുറച്ചതിന് ശേഷം പൊതുഗതാഗത ഉപയോഗം 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വർധിച്ചു. പദ്ധതിയുടെ ആദ്യ ആറ് മാസത്തിനിടെ യാത്രക്കാർക്ക് ലഭിച്ച ആകെ നിരക്ക് ലാഭം ഏകദേശം 18 കോടി ഡോളർ ആയിരുന്നു.

SCROLL FOR NEXT