Supplied: 9News
Australia

തർഗോമിൻഡായിൽ പടുകൂറ്റൻ 'മിസൈൽ ടെസ്റ്റിംഗ് റേഞ്ച്' പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സ്വകാര്യ ആയുധ, ഗൈഡഡ് മിസൈൽ പരീക്ഷണ കേന്ദ്രം വികസിപ്പിക്കാൻ ഒരുങ്ങി ക്വീൻസ്‌ലാന്റ് സർക്കാർ.

Elizabath Joseph

ബ്രിസ്ബേൻ: പ്രതിരോധ മേഖലയിലെ തദേശീയ ഉൽപ്പാദനശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ആയുധ, ഗൈഡഡ് മിസൈൽ പരീക്ഷണ കേന്ദ്രം വികസിപ്പിക്കാൻ ഒരുങ്ങി ക്വീൻസ്‌ലാന്റ് സർക്കാർ. ബ്രിസ്ബേനിൽ നിന്ന് 11 മണിക്കൂർ ദൂരമുള്ള തർഗോമിൻഡായിലെ (Thargomindah) അന്യഗ്രണം പോലുള്ള വിശാലമായ നിർജ്ജന പ്രദേശത്താണ് 1.2 മില്യൺ ഹെക്ടർ വിസ്തൃതിയുള്ള 'MaxQ' എന്ന ലോഞ്ച് ഫാസിലിറ്റി ഒരുങ്ങുന്നത്. റോക്കറ്റുകൾ, പൈലറ്റില്ലാ വിമാനങ്ങൾ, ഹൊറിസോണ്ടൽ ആയുധങ്ങൾ, ഗൈഡഡ് മിസൈലുകൾ എന്നിവ പരീക്ഷിക്കുന്നതിനാണ് പ്രൈവറ്റ് റോക്കറ്റ് നിർമ്മാതാക്കളായ ബ്ലാക്ക് സ്കൈ എയ്‌റോസ്‌പേസുമായി ചേർന്ന് സർക്കാർ ഈ കേന്ദ്രം വികസിപ്പിക്കുന്നത്.

15 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് പകുതി തുകയും (7.5 മില്യൺ ഡോളർ) ക്വീൻസ്‌ലാന്റ് സർക്കാരിന്റെ 'സോവറിൻ ഇൻഡസ്ട്രി ഡെവലപ്‌മെന്റ് ഫണ്ടിൽ' നിന്നാണ് നൽകുന്നത്. 2.5 കിലോമീറ്റർ നീളമുള്ള റൺവേയും വൻതോതിലുള്ള സ്ഫോടകവസ്തു സംഭരണകേന്ദ്രങ്ങളും അടങ്ങുന്ന ഈ ടെസ്റ്റിംഗ് ഗ്രൗണ്ട് 2028 മധ്യത്തോടെ പൂർണ്ണമായും പ്രവർത്തനസജ്ജമാകും. ഓസ്‌ട്രേലിയൻ പ്രതിരോധ സേനയ്ക്കും സൗഹൃദ രാജ്യങ്ങൾക്കും ഈ റേഞ്ച് പരീക്ഷണങ്ങൾക്കായി ഉപയോഗിക്കാം. മുൻപ് എണ്ണ ഉൽപ്പാദനം വഴി വലിയ മുന്നേറ്റമുണ്ടായ മേഖലയ്ക്ക് പ്രതിരോധ വ്യവസായത്തിന്റെ കടന്നുവരവ് വലിയ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സമ്മാനിക്കുമെന്ന് ബുള്ളൂ ഷെയർ (Bulloo Shire) മേയർ ജോൺ ഫെർഗൂസൺ വ്യക്തമാക്കി.

SCROLL FOR NEXT