ഓസ്ട്രേലിയയുടെ കൊടുങ്കാറ്റ് സീസൺ പൂർണ്ണ വേഗതയിലെത്തിയതായി കാലാവസ്ഥാ റിപ്പോർട്ട്. മുന്നറിയിപ്പുകളനുസരിച്ച് അടുത്ത 72 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ കിഴക്കൻ രണ്ട് മൂന്നിൽ രണ്ട് ഭാഗത്തും മഴ, ചാറ്റൽമഴ അല്ലെങ്കിൽ ഇടിമിന്നൽ പ്രതീക്ഷിക്കാം.
ദക്ഷിണ-കിഴക്കൻ ക്വീൻസ്‌ലാൻഡിലും വടക്ക്-കിഴക്കൻ ന്യൂ സൗത്ത് വെയിൽസിലും ഉൾപ്പെടുന്ന ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അപകടകരമായ സൂപ്പർസെൽ കൊടുങ്കാറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് . ഒന്നോ രണ്ടോ ചുഴലിക്കാറ്റുകൾ പോലും രൂപപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ദക്ഷിണ ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിൽ ഒരു വൻ മേഘപട്ടം രൂപപ്പെടുകയും, അഡിലൈഡ്, കാൻബറ, ഹോബാർട്ട്, മെൽബൺ എന്നിവിടങ്ങളിലേക്ക് അടുത്ത ആഴ്ച ആദ്യം ഒരു മാസത്തെ മഴയ്ക്കു തുല്യമായ മഴ ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. സൂപ്പർ സെൽ ഇടിമിന്നൽ എന്നത് ആകാശത്തേക്ക് ശക്തമായി ഉയരുന്ന വായുസഞ്ചാരവുമായി ബന്ധപ്പെട്ട ഇടിമിന്നലാണ്. സാധാരണ ഇടിമിന്നലുകളേക്കാൾ ഇത് കൂടുതലായ ദൂരം യാത്ര ചെയ്യുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യും.
ഇന്ന് ബ്രിസ്ബേൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ തീവ്ര ഇടിമിന്നൽ സാധ്യതയുണ്ട്.