ഓസ്‌ട്രേലിയയിലെ 'മഷ്റൂം മര്‍ഡര്‍' കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണിന് ജീവപര്യന്തം തടവ് ശിക്ഷ The Conversation
Australia

വിഷക്കൂണ്‍ കൊലപാതകം: എറിൻ പാറ്റേഴ്‌സണിന് ജീവപര്യന്തം, പരോൾ ഇല്ലാത്ത 33 വർഷം തടവ്

മുൻ ഭര്‍ത്താവിന്റെ ബന്ധുക്കളായ മൂന്ന് പേരെ വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തിയ എറിന്‍ പാറ്റേഴ്സണ്‍ കേസ് ലോകശ്രദ്ധയാകർഷിച്ചിരുന്നു.

Elizabath Joseph

ഓസ്‌ട്രേലിയയിലെ 'മഷ്റൂം മര്‍ഡര്‍' കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണിന് (50) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പരോൾ ഇല്ലാത്ത 33 വർഷം തടവ് ശിക്ഷ അനുഭവിക്കണം. മുൻ ഭര്‍ത്താവിന്റെ ബന്ധുക്കളായ മൂന്ന് പേരെ വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തിയ എറിന്‍ പാറ്റേഴ്സണ്‍ കേസ് ലോകശ്രദ്ധയാകർഷിച്ച കേസുകളിലൊന്നായിരുന്നു.

2023 ജൂലൈ 29-ന് വിക്ടോറിയയില്‍ ഭര്‍തൃമാതാവ് ഗെയില്‍ പാറ്റേഴ്‌സണ്‍, ഭര്‍തൃപിതാവ് ഡോണ്‍ പാറ്റേഴ്‌സണ്‍, ബന്ധുവായ ഹെതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പതിനൊന്ന് ആഴ്ചത്തെ വിചാരണയ്ക്ക് ശേഷം ഈ ജൂലൈയിൽ ആയിരുന്നു വിക്ടോറിയയിലെ മോര്‍വെല്‍ ടൗണ്‍ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. അൻപതിലധികം സാക്ഷികളെ വിസ്തരിച്ച വിചാരണയിൽ ചുമത്തിയ നാല് കുറ്റങ്ങളിലും എറിൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.

ഡെത്ത് ക്യാപ് എന്ന വിഷക്കൂൺ ഭക്ഷണത്തിൽ കലർത്തി നല്കി ഭർത്താവിന്റെ മാതാപിതാക്കളെയടക്കം മൂന്ന് പേരേയാണ് എറിൻ കൊലപ്പെടുത്തിയത്. കാന്ഡസര് രോഗത്തിന്റെ പേരിലാഎ് എറിൻ ഭർത്താവിന്‍റെ കുടുംബാംഗങ്ങളെ വിരുന്നിനായി ക്ഷണിച്ചത്. കുട്ടികളോട് രോഗവിവരം പറയുന്നത് ചർച്ച ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു. ഭർത്താവ് സൈമൺ, ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ എന്നിവരും ഗെയ്‌ലിന്റെ സഹോദരി ഹെതർ വിൽക്കിൻസൺ, പാസ്റ്റർ ഇയാൻ വിൽക്കിൻസൺ എന്നിവരെയാണ് ഭക്ഷണം കഴിക്കാൻ എറിൻ ക്ഷണിച്ചത്. എന്നാൽ സൈമൺ വന്നിരുന്നില്ല.

അതിഥികൾക്കായി തയ്യാറാക്കിയ ബീഫ് വില്ലിങ്ടൺ എന്ന വിഭവത്തിലാണ് എറിൻ വിഷക്കൂൺ ചേർത്തത്. ഇത് കഴിച്ച പാസ്റ്റര്‍ ഇയാന്‍ വില്‍ക്കിന്‍സണും പങ്കെടുക്കാതിരുന്ന സൈമണിം ഒഴികെ മറ്റെല്ലാവരും മരണത്തിന് കീഴടങ്ങി. ബന്ധുക്കളുമായുള്ള പ്രശ്നങ്ങളും ഭർത്താവുമായുള്ള അകൽച്ചയുമാണ് എറിനെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വിചാരണയിൽ താൻ നിരപരാധിയാണെന്ന് എറിൻ ആവർത്തിച്ചെങ്കിലും ശാസ്ത്രീയമായ പരിശോധനയും തെളിവുകളും എറിനെ ശിക്ഷയിലേക്ക് നയിക്കുകയായിരുന്നു.

SCROLL FOR NEXT