Australia

കീസി കാർത്തിയെ സ്വന്തം ബൗളിങ്ങിൽ പിടികൂടി പാറ്റ് കമ്മിൻസ്

Safvana Jouhar

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ തകർപ്പൻ ക്യാച്ചുമായി ഓസ്ട്രേലിയൻ ടീം നായകൻ പാറ്റ് കമ്മിൻസ്. വിൻഡീസ് താരം കീസി കാർത്തിയെ പുറത്താക്കിയ ക്യാച്ച് സ്വന്തം ബൗളിങ്ങിലായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിങ്സിനിടെയാണ് സംഭവം. ഒമ്പതാം ഓവർ എറിയാനെത്തിയ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിനെ നേരിടുന്നത് വെസ്റ്റ് ഇൻഡീസ് താരം കീസി കാർത്തിയായിരുന്നു. കമ്മിൻസിന്റെ പന്തിനെ പ്രതിരോധിക്കാൻ ശ്രമിച്ച കാർത്തിയുടെ ബാറ്റിൽ നിന്ന് പന്ത് അന്തരീക്ഷത്തിലേക്ക് ഉയർന്നു. ലെഗ് സൈഡിലേക്ക് ഓടിയെത്തി തകർപ്പൻ ഒരു ഡൈവിലൂടെ കമ്മിൻസ് പന്ത് കൈപ്പിടിയിലാക്കി. ആറ് റൺസ് മാത്രം നേടിയ കാർത്തി പുറത്താകുകയും ചെയ്തു.

SCROLL FOR NEXT