( NRL Images)
Australia

ഹിപ് ഡ്രോപ്പ് ടാക്കിൾ; ഫീനിക്‌സ് ക്രോസ്‌ലാൻഡിന്റെ ഗ്രാൻഡ് ഫൈനൽ പ്രതീക്ഷ ജുഡീഷ്യറിക്ക് മുന്നിൽ

ചൊവ്വാഴ്ച വൈകിട്ട് ജുഡീഷ്യറിക്ക് മുന്നിൽ ഹാജരാകുന്ന ക്രോസ്‌ലാൻഡിന് കടുത്ത വിലക്ക് നേരിടേണ്ടിവരുമെന്നാണ് സൂചന.

Safvana Jouhar

എൻആർഎൽ പ്രാഥമിക ഫൈനലിനിടെ വിവാദമായ ഹിപ് ഡ്രോപ്പ് ടാക്കിൾ നടത്തിയതിന് ന്യൂകാസിൽ താരം ഫീനിക്‌സ് ക്രോസ്‌ലാൻഡിനെതിരെ റിപ്പോർട്ട്. ഇതോടെ ഗ്രാൻഡ് ഫൈനലിൽ കളിക്കാനുള്ള താരത്തിന്റെ സാധ്യത ജുഡീഷ്യറിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുകയാണ്. ഞായറാഴ്ച പാന്തേഴ്‌സിനെതിരായ ന്യൂകാസിലിന്റെ പ്രാഥമിക ഫൈനൽ വിജയത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ക്രോസ്‌ലാൻഡിനെ റഫറി പുറത്താക്കി. ടാക്കിളിൽ പാന്തേഴ്‌സ് താരം നാഥൻ ക്ലിയറിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കിനെ തുടർന്ന് ക്ലിയറിയെ മെഡികാബിൽ മൈതാനത്തിന് പുറത്തേക്ക് മാറ്റി. പിന്നീട് കാലിലെ കോംപൗണ്ട് ഫ്രാക്ചറിന് ശസ്ത്രക്രിയയ്ക്കും വിധേയനായി. ചൊവ്വാഴ്ച വൈകിട്ട് ജുഡീഷ്യറിക്ക് മുന്നിൽ ഹാജരാകുന്ന ക്രോസ്‌ലാൻഡിന് കടുത്ത വിലക്ക് നേരിടേണ്ടിവരുമെന്നാണ് സൂചന. എന്നാൽ ഗ്രാൻഡ് ഫൈനലിൽ താരത്തെ കളിപ്പിക്കാൻ സാധിക്കുന്ന എല്ലാ സാധ്യതകളും തേടാനാണ് ന്യൂകാസിലിന്റെ നീക്കം.

SCROLL FOR NEXT