ഒരാൾ അറസ്റ്റിൽ  (Supplied)
Northern Territory

കാസുവാരിനയിലെ സ്ത്രീയുടെ മരണം: ഒരാൾ അറസ്റ്റിൽ

2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച കാസുവാരിനയിൽ അമ്പത്തിയാറുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് നോർത്തേൺ ടെറിട്ടറി പോലീസ് ഫോഴ്‌സ് അമ്പത്താറുക്കാരനെതിരെ കുറ്റം ചുമത്തി.

Safvana Jouhar

‌2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച കാസുവാരിനയിൽ ഒരു സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് നോർത്തേൺ ടെറിട്ടറി പോലീസ് ഫോഴ്‌സ് അമ്പത്താറുക്കാരനെതിരെ കുറ്റം ചുമത്തി. കൊല്ലപ്പെട്ട സ്ത്രീയുടെ പങ്കാളിയായ, ആരോപണവിധേയനായ കുറ്റവാളിയെ ഇന്നലെ അറസ്റ്റ് ചെയ്തു. അയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം സംഭവ സമയത്ത് കൊലപാതകത്തിന്റെ ദൃശ്യമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ആന്തരിക പരിക്കുകൾ കണ്ടെത്തിയിരുന്നു. ഈ പരിക്കുകൾ കേസ് സംശയാസ്പദമായ മരണമായി കാണുന്നതിലേക്ക് നയിച്ചു.

SCROLL FOR NEXT