ABC News: Pete Garnish
Northern Territory

ദയാവധത്തിന് നിയമസാധുത നൽകി NT; ഓസ്‌ട്രേലിയയിലുടനീളം സ്വമേധയാ ഉള്ള ദയാവധം നിയമവിധേയം

ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങൾ ബാധിച്ച് പരമാവധി 12 മാസത്തിൽ താഴെ മാത്രം ആയുസ്സ് ശേഷിക്കുന്ന മുതിർന്ന രോഗികൾക്ക് മാത്രമേ ഈ സേവനം തിരഞ്ഞെടുക്കാൻ അനുമതിയുണ്ടാകൂ.

Elizabath Joseph

ഡാർവിൻ: കടുത്ത നിയന്ത്രണങ്ങളോടെയും നിബന്ധനകളോടെയും നോർത്തേൺ ടെറിട്ടറി (NT) പാർലമെന്റിൽ സ്വമേധയാ ഉള്ള ദയാവധത്തിനുള്ള (Voluntary Assisted Dying - VAD) ബിൽ പാസാക്കി. ഇതോടെ ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും ടെറിട്ടറികളിലും ദയാവധം നിയമവിധേയമായി. 1995-ൽ ഓസ്‌ട്രേലിയയിൽ ആദ്യമായി ദയാവധം നിയമവിധേയമാക്കിയ പ്രദേശമായിരുന്ന നോർത്തേൺ ടെറിട്ടറി, അന്നത്തെ നിയമം ഫെഡറൽ സർക്കാർ റദ്ദാക്കിയതിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വീണ്ടും ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.

ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങൾ ബാധിച്ച് പരമാവധി 12 മാസത്തിൽ താഴെ മാത്രം ആയുസ്സ് ശേഷിക്കുന്ന മുതിർന്ന രോഗികൾക്ക് മാത്രമേ ഈ സേവനം തിരഞ്ഞെടുക്കാൻ അനുമതിയുണ്ടാകൂ. കൂടാതെ, ഡോക്ടർമാർക്കോ മെഡിക്കൽ വിദഗ്ദ്ധർക്കോ രോഗികളുമായി ഇതേക്കുറിച്ച് സ്വമേധയാ സംസാരിക്കുന്നത് വിലക്കുന്ന 'ഗാഗ് ക്ലോസ്' (Gag clause) നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെയും ഭരണകക്ഷിയിലെ ചില അംഗങ്ങളുടെയും ഭേദഗതികൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ പാസാക്കിയത്. സൗത്ത് ഓസ്‌ട്രേലിയയ്ക്ക് ശേഷം മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഇത്തരം വിലക്കുള്ള രണ്ടാമത്തെ ഓസ്‌ട്രേലിയൻ പ്രദേശമാണ് എൻ.ടി.

SCROLL FOR NEXT