മധ്യ ഓസ്‌ട്രേലിയയിലെ വിദൂര ഗ്രാമങ്ങളിൽ വൻതോതിൽ ഫെറൽ ഒട്ടകങ്ങൾ (കാട്ടു ഒട്ടകങ്ങൾ) നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ, കോമൺവെൽത്ത് സർക്കാരിന്റെ അടിയന്തര സഹായം തേടി നോർത്തേൺ ടെറിട്ടറി സർക്കാർ രംഗത്തെത്തി. കഴിഞ്ഞ ആറുമാസമായി തുടരുന്ന കഠിനമായ വരൾച്ചയെത്തുടർന്ന് വെള്ളം തേടിയാണ് ഈ ഒട്ടകങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
ഈ ഒട്ടകങ്ങൾ വീടുകളുടെ വേലികൾ തകർക്കുകയും വെള്ളത്തിനായി പൈപ്പുകൾ നശിപ്പിക്കുകയും ചെയ്യുന്നു. കടുത്ത ചൂടിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണെന്ന് ൻടി ലാൻഡ്സ്, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് മന്ത്രി ജോഷ് ബർഗോയിൻ പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി തുടരുന്ന കടുത്ത വരൾച്ചയാണ് മരുഭൂമികളിൽ നിന്നുള്ള ഒട്ടകക്കൂട്ടങ്ങളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചതെന്ന് എ
“വെള്ളത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞ് ഇവ ഗ്രാമങ്ങളിലേക്ക് കടന്നുവരുകയാണ്. വേലികൾ തകർക്കുകയും വീടുകളോട് ചേർന്നുള്ള വെള്ളപ്പൈപ്പുകൾ പൊളിച്ചുമാറ്റുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
40 ഡിഗ്രിക്ക് മുകളിലുള്ള ചൂട് അനുഭവപ്പെടുന്ന വേനൽക്കാലത്ത് ചില ദൂരഗ്രാമ വീടുകൾക്ക് വെള്ളമില്ലാതെ കഴിയേണ്ടിവന്നതായും മന്ത്രി വ്യക്തമാക്കി.
കാട്ടൊട്ടകങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ വലിയ തോതിലുള്ള കൾ ചെയ്യൽ (culling) അനിവാര്യമാണെന്നും അതിനായി ഫെഡറൽ ധനസഹായം ആവശ്യമാണെന്നും എൻടി സർക്കാർ വ്യക്തമാക്കി. 2007–08 കാലഘട്ടത്തിൽ കെവിൻ റഡ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നടത്തിയ ദേശീയ ഒട്ടക നിയന്ത്രണ പദ്ധതിയെ മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.