Vladimir Putin  
Australia

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണം; പുടിനുമായി അപൂർവ്വ ഫോൺ ചർച്ച നടത്തി ഫിൻലൻഡ്, നോർവേ ഭരണത്തലവന്മാർ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല നിലപാടുകളും വാഷിംഗ്ടണും കീവും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകളും കണക്കിലെടുത്താണ് നോർഡിക് രാജ്യങ്ങൾ നേരിട്ട് ഇടപെട്ടത്.

Elizabath Joseph

ഹെൽസിങ്കി / ഒസ്‌ലോ: യുക്രെയ്നിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അപൂർവ്വ ഫോൺ സംഭാഷണം നടത്തി ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറും. റഷ്യൻ അധിനിവേശത്തിന് ശേഷം ക്രെംലിനുമായുള്ള നേരിട്ടുള്ള ഉന്നതതല ബന്ധങ്ങൾ ഒഴിവാക്കിവന്ന പടിഞ്ഞാറൻ യൂറോപ്യൻ നിലപാടിൽ നിന്നുള്ള നിർണ്ണായക മാറ്റമായാണ് ഈ നയതന്ത്ര നീക്കം വിലയിരുത്തപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല നിലപാടുകളും വാഷിംഗ്ടണും കീവും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകളും കണക്കിലെടുത്താണ് നോർഡിക് രാജ്യങ്ങൾ നേരിട്ട് ഇടപെട്ടത്.

പുടിനുമായി ഏകദേശം 90 മിനിറ്റോളം നീണ്ട സുപ്രധാന ചർച്ച നടത്തിയതായും തുടർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി സംസാരിച്ചതായും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. റഷ്യയുടെ അയൽരാജ്യങ്ങളെന്ന നിലയിൽ ഈ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ തങ്ങളുടെയും മുഴുവൻ യൂറോപ്പിന്റെയും സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണെന്നും, യുദ്ധം അവസാനിപ്പിക്കാൻ നേരിട്ടുള്ള ചർച്ചകൾ അനിവാര്യമാണെന്നും ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് ചൂണ്ടിക്കാട്ടി. അടുത്ത മാസം അബുദാബിയിൽ യുഎസ്, റഷ്യ, യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായക സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ ഫോൺ സംഭാഷണം.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടുകളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് ക്രെംലിൻ നൽകിയത്. റഷ്യയുടെ നിയമാനുസൃതമായ താൽപ്പര്യങ്ങൾ പൂർണ്ണമായും വ്യവസ്ഥകളില്ലാതെയും അംഗീകരിച്ചാൽ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്ന് ചർച്ചയിൽ പുടിൻ വ്യക്തമാക്കിയതായി ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു. ഒലേഷ്കിയിൽ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന പ്രാദേശിക വെടിനിർത്തൽ നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ ഉന്നതതല ഫോൺ സംഭാഷണം നടന്നത്.

SCROLL FOR NEXT