ചിത്രം @nimisha_sajayan എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് 
Australia

സിഡ്നിയിൽ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയൻ

നിമിഷയ്ക്ക് പിറകിലായി, ഗ്ലാസ് കൊണ്ടുള്ള ആകാശചുംബികളായ കെട്ടിടങ്ങൾക്കിടയിൽ, തലയുയർത്തി നിൽക്കുന്ന ചീഫ് സെക്രട്ടറിയുടെ കെട്ടിടം.

Safvana Jouhar

മെല്‍ബണില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് നിമിഷ സജയൻ. 'ഡബ്ബ കാര്‍ട്ടല്‍' എന്ന സീരീസിലെ മികച്ച പ്രകടനത്തിനാണ് നിമിഷയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ഇതിന്‍റെ ഭാഗമായി നടത്തിയ നടത്തിയ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും നിമിഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

പുതുമയും പഴമയും ഒരുപോലെ ഇഴചേര്‍ന്നു കിടക്കുന്ന ഇടമാണ് ഓസ്‌ട്രേലിയയുടെ ഹൃദയമായ സിഡ്‌നി നഗരത്തിൽ നിന്നുള്ള ചിത്രങ്ങളാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. നിമിഷയ്ക്ക് പിറകിലായി, ഗ്ലാസ് കൊണ്ടുള്ള ആകാശചുംബികളായ കെട്ടിടങ്ങൾക്കിടയിൽ, തലയുയർത്തി നിൽക്കുന്ന ചീഫ് സെക്രട്ടറിയുടെ കെട്ടിടം. ഓസ്‌ട്രേലിയയുടെ കൊളോണിയൽ കാലഘട്ടം മുതൽ ഇന്നുവരെയുള്ള, ഭരണപരമായ ചരിത്രത്തിന് സാക്ഷ്യം ഒരു ജീവിക്കുന്ന സ്മാരകമാണ് ഈ കെട്ടിടം.

SCROLL FOR NEXT