The Tallis Scholars  The Tallis Scholars
New South Wales

ലോകപ്രശസ്ത ഗാനസംഘം ഓസ്ട്രേലിയയിൽ!

സിഡ്നി ഓപ്പറ ഹൗസിൽ മ്യൂസിക് ഷോ അവതരിപ്പിക്കാൻ ദി ടാലിസ് സ്കോളേഴ്സ് എന്ന ലോകപ്രശസ്ത ഗാനസംഘം തിരിച്ചെത്തി.സിഡ്നി കൂടാതെ മെൽബൺ, കാൻബെറ, അഡലെയ്ഡ്, ബ്രിസ്ബേൻ എന്നിവിടങ്ങളിലും അവർ പാടും.

Safvana Jouhar

"ദി ടാലിസ് സ്കോളേഴ്സ്" എന്ന ലോകപ്രശസ്ത ഗാനസംഘം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് എഴുതിയ സംഗീതവുമായി പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് ഇവർ. 1973-ൽ ബ്രിട്ടീഷ് കണ്ടക്ടർ പീറ്റർ ഫിലിപ്സാണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്. സം​ഗീത ഉപകരണങ്ങളൊന്നുമില്ലാതെ ശബ്ദങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇവർ സംഗീതം ആലപിക്കുന്നത്.

25 വർഷത്തിനിടെ ആദ്യമായിട്ടാണ് സിഡ്നി ഓപ്പറ ഹൗസിൽ മ്യൂസിക് ഷോ അവതരിപ്പിക്കാൻ ഈ ​ഗാനസംഘം തിരിച്ചെത്തിയത്. സിഡ്നി കൂടാതെ മെൽബൺ, കാൻബെറ, അഡലെയ്ഡ്, ബ്രിസ്ബേൻ എന്നിവിടങ്ങളിലും അവർ പാടും. ലോകത്തിലെ ഏറ്റവും ആദരണീയമായ വോക്കൽ സംഘങ്ങളിലൊന്നായ ഈ ഗ്രൂപ്പിന്റെ ഓസ്ട്രേലിയൻ ടൂറിൽ ഓസ്‌ട്രേലിയൻ ഗായകൻ ലാക്ലാൻ മക്ഡൊണാൾഡ് കൂടെ ചേർന്നു.

SCROLL FOR NEXT