കാട്ടുതീ (9 ന്യൂസ്)  കാട്ടുതീ പടരുന്നു
New South Wales

കാട്ടുതീ സാധ്യത: കൂടുതൽ സ്കൂളുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ്

2023 സെപ്റ്റംബറിൽ കാറ്റസ്‌ട്രോഫിക് പ്രഖ്യാപന സമയത്തും സ്കൂളുകൾ അടച്ചിരുന്നു.

Elizabath Joseph

കാട്ടുതീ സാധ്യത കാരണം കൂടുതൽ സ്കൂളുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസിലെ മാതാപിതാക്കൾക്ക് മുന്നറിയിപ്പ്.

കാട്ടുതീ സാധ്യത കൂടുതലുള്ള ദിവസങ്ങളിൽ സ്കൂളുകൾ അടച്ചിടാൻ നിർബന്ധിതരാകുമെന്നാണ് മുന്നറിയിപ്പ്.കഴിഞ്ഞ ബുധനാഴ്ച, കാലാവസ്ഥാ വ്യതിയാനം കാരണം എൻഎസ്ഡബ്ലൂവില സെൻട്രൽ വെസ്റ്റിലും റിവേറിനയിലുടനീളമുള്ള 26 പൊതു സ്കൂളുകളെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അടച്ചിട്ടിരുന്നു.

ടെയ്ഫ്‌ എൻ‌എസ്‌ഡബ്ല്യുവും ഡബ്ബോ, പാർക്സ്, വെസ്റ്റ് വയലോങ്, ടെമോറ എന്നിവിടങ്ങളിലെ ക്യാമ്പസുകൾ അടച്ചു. ഈ വേനൽ ബുഷ്‌ഫയർ സീസണിലെ ആദ്യത്തെ കാറ്റസ്‌ട്രോഫിക് ഫയർ ഡേഞ്ചർ റേറ്റിംഗ് ആ ദിവസമാണ് രേഖപ്പെടുത്തിയത്. 2023 സെപ്റ്റംബറിൽ കാറ്റസ്‌ട്രോഫിക് പ്രഖ്യാപന സമയത്തും സ്കൂളുകൾ അടച്ചിരുന്നു.

സ്കൂളുകൾ അടയ്ക്കുന്ന തീരുമാനം ലഘുവായി എടുക്കുന്നില്ലെന്നും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് മുഖ്യമെന്ന് എൻ‌എസ്‌ഡബ്ല്യു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. RFS-നൊപ്പം ചേർന്നാണ് തീരുമാനമെടുക്കുന്നത്. നാഷണൽ കൗൺസിൽ ഫോർ ഫയർ ആൻഡ് എമർജൻസി സർവീസസ് ഈ വേനലിൽ എൻ‌എസ്‌ഡബ്ല്യുവിൽ തീപിടിത്ത അപകടസാധ്യത ഉയർന്നതായാണ് മുന്നറിയിപ്പ് നൽകിയത്. അതേസമയം ബ്യൂറോ ഓഫ് മെറ്റീരിയോളജി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വേനൽക്കാലത്ത് ശരാശരിയേക്കാൾ കൂടുതൽ ചൂട് പ്രവചിക്കുന്നു.

SCROLL FOR NEXT