ഒക്ടോബർ 4 ശനിയാഴ്ച മുതൽ 6 തിങ്കളാഴ്ച വരെ ഒക്ടോബറിലെ നീണ്ട വാരാന്ത്യം.  (Edwina Pickles)
New South Wales

ഈ വാരാന്ത്യം ലോങ്ങ് അവധി; ചില സംസ്ഥാനങ്ങൾക്ക് മാത്രം!

ഒക്ടോബർ 4 ശനിയാഴ്ച മുതൽ ഒക്ടോബർ 6 തിങ്കളാഴ്ച വരെ ഒക്ടോബർ ലോംഗ് വാരാന്ത്യമാണ്. സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയിൽസ്, ACT എന്നിവിടങ്ങളിൽ ഒക്ടോബർ 6 തിങ്കളാഴ്ച തൊഴിലാളി ദിന പൊതു അവധിയായിരിക്കും.

Safvana Jouhar

ഓസ്‌ട്രേലിയക്കാർക്ക് ഈ വാരാന്ത്യ അവധി നീണ്ട് നിൽക്കും. ഒക്ടോബർ 4 ശനിയാഴ്ച മുതൽ ഒക്ടോബർ 6 തിങ്കളാഴ്ച വരെയാണ് ഒക്ടോബർ ലോംഗ് വാരാന്ത്യമാണ്. സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയിൽസ്, ACT എന്നിവിടങ്ങളിൽ ഒക്ടോബർ 6 തിങ്കളാഴ്ച തൊഴിലാളി ദിന പൊതു അവധിയായിരിക്കും. ക്വീൻസ്‌ലാൻഡ് നിവാസികൾക്ക് രാജാവിന്റെ ജന്മദിനത്തിന് അതേ ദിവസം തന്നെ പൊതു അവധിയും ലഭിക്കും. ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, ക്വീൻസ്‌ലാൻഡ് ഒക്ടോബറിൽ രാജാവിന്റെ ജന്മദിന പൊതു അവധി ദിനമായി ആചരിക്കുന്നു. എന്നാൽ നോർത്തേൺ ടെറിട്ടറി, ടാസ്മാനിയ, വിക്ടോറിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഒക്ടോബറിൽ പൊതു അവധി ഉണ്ടായിരിക്കില്ല. അതേസമയം വിക്ടോറിയൻ നിവാസികൾക്ക് ഒക്ടോബർ ലോംഗ് വാരാന്ത്യം ലഭിക്കില്ല. പക്ഷേ AFL ഗ്രാൻഡ് ഫൈനൽ നടക്കുന്നതിന് മുമ്പ് സെപ്റ്റംബർ 26 വെള്ളിയാഴ്ച അവർക്ക് പൊതു അവധിയായിരുന്നു. സെപ്റ്റംബർ 27 ശനിയാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് വലിയ മത്സരം നടന്നത്.

SCROLL FOR NEXT