സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ വെള്ളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച അർധരാത്രിക്ക് പിന്നാലെയാണ് സംഭവം. രാത്രി 12.20ഓടെ വെള്ളത്തിൽ അബോധാവസ്ഥയിൽ ഒരു സ്ത്രീയെ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി. പൊലീസ് യുവതിയെ വെള്ളത്തിൽനിന്ന് പുറത്തെടുത്ത് CPR നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച യുവതിയെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ്സിനടുത്ത് പ്രായമുള്ളയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൊറോണർക്ക് സമർപ്പിക്കും.