ആക്രമണത്തിൽ അവരുടെ കാലിന് ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട്.  (Supplied)
New South Wales

കൂജി ബീച്ചിൽ സ്രാവ് ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്

കടലിൽ നീന്തിക്കൊണ്ടിരിക്കുമ്പോഴാണ് മുപ്പതുകാരിയെ സ്രാവ് ആക്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.

Safvana Jouhar

സിഡ്നിയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കൂജി ബീച്ചിൽ സ്രാവ് ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കടലിൽ നീന്തിക്കൊണ്ടിരിക്കുമ്പോഴാണ് മുപ്പതുകാരിയെ സ്രാവ് ആക്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ലൈഫ്‌ഗാർഡുകളും അടിയന്തരസേവന വിഭാഗവും സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ കാലിനും കൈക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. അവരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തെത്തുടർന്ന് കൂജി, അയൽ ബീച്ചുകളായ ക്ലോവല്ലി, ബ്രോണ്ടെ എന്നിവയെല്ലാം അടച്ചു.

SCROLL FOR NEXT