ബസ് സ്റ്റേഷൻ, പ്രതീകാത്മക ചിത്രം Fons Heijnsbroek/ Unsplash
New South Wales

വെസ്റ്റേൺ സിഡ്‌നി വനിതാ ബസ് ഡ്രൈവർമാർക്ക് ആദ്യമായി വനിതാ ടോയ്‌ലറ്റുകളും മീൽറൂമും

Elizabath Joseph

സിഡ്നിയിലെ പാശ്ചാത്യ പ്രദേശങ്ങളിലെ വനിതാ ബസ് ഡ്രൈവർമാർക്ക് ആദ്യമായി പ്രത്യേകം വനിതാ ടോയ്ലറ്റുകൾ ലഭ്യമാക്കി. നഗരത്തിലെ 34 സ്ഥലങ്ങളിൽ ഏകദേശം 18 മില്യൺ ഡോളർ ചെലവിൽ പുതിയ ബ്രേക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.

ലേബർ പാർട്ടിയുടെ ബസ് ഇൻഡസ്ട്രി ടാസ്‌ക് ഫോഴ്സ് നൽകിയ ശുപാർശപ്രകാരമാണ് ഈ വികസനങ്ങൾ നടപ്പിലാക്കുന്നത്. ഇതുവരെ പാരമാറ്റയിലെ തിരക്കേറിയ ഡാർസി സ്ട്രീറ്റ് ഇൻറർചേഞ്ചിൽ വനിതകൾക്കായി പ്രത്യേക ടോയ്ലറ്റ് ഉണ്ടായിരുന്നില്ല. ഇപ്പോൾ 5 ലക്ഷം ഡോളർ ചെലവിൽ നടപ്പാക്കിയ നവീകരണത്തിൽ ഡാർസി സ്ട്രീറ്റിലും ആർഗൈൽ സ്ട്രീറ്റിലും പുതിയ വനിതാ, പുരുഷ ടോയ്ലറ്റുകളും വിപുലമായ മീൽ റൂമും ഒരുക്കിയിരിക്കുന്നു.

ട്രാൻസ്പോർട്ട് ഫോർ NSW ചാൾസ് സ്ട്രീറ്റിനടുത്തുള്ള ഒരു കടയും മീൽ റൂമാക്കി മാറ്റി, ഡ്രൈവർമാർ 15 വർഷം ആശ്രയിച്ചിരുന്ന പോർട്ടലൂസുകൾക്ക് പകരമായി ഇവിടെ പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഒരുക്കി. റോക്ക്‌ഡേൽ, കാബ്രാമാറ്റ, ഫെയർഫീൽഡ്, ലിവർപൂൾ, വിന്യാർഡ്, ഹോൺസ്‌ബി എന്നിവിടങ്ങളിലെ ബസ് ഇന്റർചേഞ്ചുകളും പുതുക്കിപ്പണിതിട്ടുണ്ട്.

SCROLL FOR NEXT