(Alejo Santinaque)
New South Wales

‘ഞാൻ ഭാഗ്യവാനാണ്': സ്രാവിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവ സർഫർ

മേയ് 30-ന് സുഹൃത്തുക്കൾക്കൊപ്പം സർഫിംഗ് നടത്തുന്നതിനിടെ തിരമാലയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് സ്രാവ് കാലിൽ കടിച്ചതെന്ന് അലേഹോ പറഞ്ഞു.

Safvana Jouhar

സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ യുറൈഗിർ (Yuraygir) തീരത്ത് സർഫിംഗ് ചെയ്യുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിന് ഇരയായ ഉറുഗ്വേ സ്വദേശിയായ 20-കാരൻ അലേഹോ സാന്റിന്യാക്കെ (Alejo Santiñaque) താൻ ജീവൻ രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്ന് പറഞ്ഞു. മേയ് 30-ന് സുഹൃത്തുക്കൾക്കൊപ്പം സർഫിംഗ് നടത്തുന്നതിനിടെ തിരമാലയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് സ്രാവ് കാലിൽ കടിച്ചതെന്ന് അലേഹോ പറഞ്ഞു. സ്രാവ് തന്നെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചെങ്കിലും ശക്തമായി തിരിച്ചടിച്ചതോടെ അതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് സർഫ് ബോർഡിൽ കയറി കരയിലേക്ക് നീന്തിയെത്തി.

കരയിലെത്തിയ ഉടൻ സുഹൃത്തുക്കൾ പരിക്കേറ്റ കാലിൽ ടൂർണിക്കേറ്റ് കെട്ടി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് എത്തിയ പാരാമെഡിക്കുകൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായിരുന്നെങ്കിലും ജീവന് ഭീഷണിയുണ്ടായിരുന്നില്ല. ചില ടെൻഡണുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും പ്രധാന രക്തക്കുഴലുകൾക്ക് ക്ഷതമേറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ച അലേഹോ, "സംഭവിക്കാമായിരുന്നതിനെ അപേക്ഷിച്ച് ഞാൻ വളരെ ഭാഗ്യവാനാണ്" എന്ന് പറഞ്ഞു. സ്രാവിനോട് യാതൊരു വിരോധവുമില്ലെന്നും സമുദ്രം അതിന്റെ ആവാസവ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം രണ്ട് വർഷമായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അലേഹോ ഇപ്പോൾ ചികിത്സയ്ക്ക് ശേഷം

SCROLL FOR NEXT