ചൊവ്വാഴ്ച രാത്രി എലിസബത്ത് സ്ട്രീറ്റിലെ കെട്ടിടത്തിലായിരുന്നു സംഭവം.  (9 news)
New South Wales

സിഡ്‌നിയിൽ കെട്ടിടത്തിൽ നിന്ന് വീണ് 17കാരന് ദാരുണാന്ത്യം

ഇയാൾ കെട്ടിടത്തിന്റെ ledge-ലായിരുന്നോ ജനലിൽ നിന്ന് വീണതാണോ എന്നത് വ്യക്തമല്ല.

Safvana Jouhar

സിഡ്‌നിയിലെ സറി ഹിൽസിൽ കെട്ടിടത്തിൽ നിന്ന് അഞ്ച് നിലയോളം താഴേക്ക് വീണ് 17കാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി എലിസബത്ത് സ്ട്രീറ്റിലെ കെട്ടിടത്തിലായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്ന 17കാരൻ ഉയരത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇയാൾ കെട്ടിടത്തിന്റെ ledge-ലായിരുന്നോ ജനലിൽ നിന്ന് വീണതാണോ എന്നത് വ്യക്തമല്ല. കെട്ടിടത്തിൽ കയറിപ്പറ്റി പര്യവേക്ഷണം നടത്തുകയായിരുന്നോ ഗ്രാഫിറ്റി ചെയ്യാനായി എത്തിയതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രി ഒമ്പതോടെ സ്ഥലത്തെത്തിയ പൊലീസ്, പാരാമെഡിക് സംഘം ഗുരുതരമായി പരിക്കേറ്റ നിലയിൽ 17കാരനെ കണ്ടെത്തി. അടിയന്തര ചികിത്സ നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് സംഭവത്തെത്തുടർന്നുണ്ടായ ഞെട്ടലിന് സ്ഥലത്ത് തന്നെ ചികിത്സ നൽകി. മരണം ദുരൂഹമായി കണക്കാക്കുന്നില്ലെന്നും അപകടത്തെ തുടർന്നുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT