സിഡ്നി: കേരളം രൂപീകൃതമായിട്ട് 70 വർഷം തികയുന്ന ചരിത്രമുഹൂർത്തം ആഘോഷമാക്കാൻ ഒരുങ്ങി സിഡ്നിയിലെ മലയാളി പ്രവാസി സമൂഹം. സിഡ്നി മലയാളി അസോസിയേഷന്റെ (SydMal) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ കേരളപ്പിറവി ആഘോഷം 2026 നവംബർ 7 ശനിയാഴ്ച ഫെയർഫീൽഡ് കമ്മ്യൂണിറ്റി സെന്ററിൽ (Fairfield Community Centre, 21 Barbara St, Fairfield NSW 2165) നടക്കും. വൈകുന്നേരം 5:00 മുതൽ രാത്രി 8:00 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിന്റെ തനിമയും കലയും സാഹിത്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറും. നാട്ടിലെ രുചിക്കൂട്ടുമായി വൈവിധ്യമാർന്ന നാടൻ ഭക്ഷണ സ്റ്റാളുകൾ, സൗഹൃദ സംഗമങ്ങൾ, പ്രാദേശിക സംരംഭകരുടെ പ്രദർശനങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ സ്റ്റാളുകൾ ഒരുക്കാൻ താല്പര്യമുള്ളവർക്ക് അസോസിയേഷനുമായി ബന്ധപ്പെടാം. ആഘോഷങ്ങളിൽ പങ്കാളികളാകെൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ടിക്കറ്റ് ബുക്കിംഗിന്: https://app.orgnyse.com.au/678/kerala-piravi-2026
ബന്ധപ്പെടേണ്ട നമ്പറുകൾ: അവനീഷ് പണിക്കർ: +61 426 820 978 വിജയകുമാർ: +61 431 140 449 രേഖ കൃഷ്ണൻ: +61 431 640 326 വെബ്സൈറ്റ്: www.sydmal.com.au | ഇമെയിൽ: execom@sydmal.com.au