പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 
New South Wales

സിഡ്‌നി സെൻട്രൽ സ്റ്റേഷനിൽ ലൈറ്റ് റെയിലിൽ തീപിടുത്തം

വ്യാഴാഴ്ച രാവിലെ 8 മണിയോടെ സെൻട്രൽ സ്റ്റേഷന് പുറത്ത് ട്രാമിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചത്.

Safvana Jouhar

സിഡ്‌നിയിലെ ഒരു ലൈറ്റ് റെയിയിൽ തീപിടിച്ചതിനെ തുടർന്ന് പൊതുഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8 മണിയോടെ സെൻട്രൽ സ്റ്റേഷന് പുറത്ത് ട്രാമിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചത്. സെൻട്രലിനും സറി ഹിൽസ് സ്റ്റോപ്പുകൾക്കുമിടയിൽ സഞ്ചരിക്കുമ്പോൾ "മേൽക്കൂരയിൽ നിന്ന് പുകയും തീയും വരുന്നത്" കണ്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. തീ അണയ്ക്കാൻ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് ട്രാമും ലൈറ്റ് റെയിൽ സ്റ്റേഷനും ഒഴിപ്പിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനായി ട്രാം ഒരു വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകും.

SCROLL FOR NEXT