New South Wales

ലോങ്ങ് റീഫ് ബീച്ചിൽ സ്രാവ് ആക്രമണത്തിൽ ഒരാൾ മരിച്ചു

രാവിലെ സർഫിങ് നടത്തുന്നതിനിടെ ഗ്രേറ്റ് വൈറ്റ് സ്രാവ് ആക്രമിക്കുകയായിരുന്നു.

Safvana Jouhar

സിഡ്നിയുടെ വടക്കൻ തീരദേശത്ത് സ്ഥിതി ചെയ്യുന്ന ലോങ്ങ് റീഫ് ബീച്ചിൽ സ്രാവിന്റെ ആക്രമണത്തിൽ 50 വയസ്സുകാരനായ സർഫർ മരിച്ചു. രാവിലെ സർഫിങ് നടത്തുന്നതിനിടെ ഗ്രേറ്റ് വൈറ്റ് സ്രാവ് ആക്രമിക്കുകയായിരുന്നു.കടൽത്തീരത്ത് ഉണ്ടായിരുന്നവർ സംഭവം കണ്ടെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ബീച്ചുകൾ അടച്ചു. കൂടാതെ ഡ്രോൺ, ഹെലികോപ്റ്റർ, സ്മാർട് ഡ്രംലൈനുകൾ എന്നിവ വിന്യസിച്ച് പ്രദേശത്തെ കടൽ നിരീക്ഷണം ശക്തമാക്കി. പൊലീസ് നഗരവാസികൾക്ക് കടലിൽ പ്രവേശിക്കാതിരിക്കാൻ മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT