(9News)
New South Wales

സിഡ്നിയിൽ ഭീകരവിരുദ്ധ റെയ്ഡുകൾ; നിരവധി പേർ അറസ്റ്റിൽ

തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കം കൈവശം വെച്ചതായി ആരോപിക്കപ്പെടുന്ന ഒരാളെ കേന്ദ്രീകരിച്ചാണ് പരിശോധനകൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.

Safvana Jouhar

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഭീകരവിരുദ്ധ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡുകളിൽ നിരവധി പേർ അറസ്റ്റിലായി. വെള്ളിയാഴ്ച പുലർച്ചെ NSW പൊലീസും Australian Federal Police (AFP) ഉദ്യോഗസ്ഥരും സംയുക്തമായി വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കം കൈവശം വെച്ചതായി ആരോപിക്കപ്പെടുന്ന ഒരാളെ കേന്ദ്രീകരിച്ചാണ് പരിശോധനകൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.

സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ Campbelltown-ലെ ഒരു വീട്ടിൽ വലിയ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. ആയുധധാരികളായ ഉദ്യോഗസ്ഥർ വീടിന്റെ പിൻഭാഗത്ത് പരിശോധന നടത്തി. സ്ഥലത്ത് ഫോറൻസിക് പരിശോധനയും നടക്കുന്നതായി സൂചനയുണ്ട്. മറ്റ് ചില വീടുകളിലും പരിശോധന നടത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. NSW പൊലീസ് പരിശോധനാ നടപടികൾ നടക്കുന്നതായി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

SCROLL FOR NEXT